ബോളിവുഡ് താരങ്ങള്‍ മാത്രമല്ല, മലയാള സിനിമാ താരങ്ങളും ഫിറ്റ്‌നസിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ്. ലോക്ക്ഡൗണ്‍ കാലത്തും വീട്ടിലിരുന്നും മറ്റും വര്‍ക്കൗട്ട് ചെയ്യുന്ന താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ യുവനടന്‍ ടോവിനോ തോമസിന്‍റെ ഒരു വര്‍ക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

തലകുത്തി നില്‍ക്കുന്ന വീഡിയോ ടോവിനോ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘തല കുത്തി നിൽക്കാൻ പറ്റുവോ സക്കീർ ഭായിക്ക് ? But I can’ എന്ന ക്യാപ്ഷനോടെയാണ് താരം  വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

 

 

ഇതിന് മുന്‍പ് നടന്‍ അബു സലിമിന്‍റെ  ചലഞ്ച് ഏറ്റെടുത്ത് പുഷ്അപ് ചെയ്യുന്ന വീഡിയോയും ടോവിനോ പങ്കുവച്ചിരുന്നു. 

 

 

ജീവകാരുണ്യ പ്രവർത്തനങ്ങളിലും ടോവിനോ സജീവമാണ്. ലോകരക്തദാന ദിനത്തിൽ ടോവിനോ രക്തദാനം നടത്തിയതും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സൗകര്യമില്ലാതിരുന്ന കുട്ടിക്ക് ടിവി സമ്മാനിച്ചതും വാർത്തയായിരുന്നു. 

Also Read: ഇനി പഴയ രൂപത്തിലേക്ക്; വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച് പൃഥ്വിരാജ്...