മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ മുട്ട; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

Published : Jan 17, 2024, 09:14 PM IST
മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ മുട്ട; ഉപയോഗിക്കേണ്ടത്  ഇങ്ങനെ...

Synopsis

പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍  സഹായിക്കും. കൂടാതെ മുഖത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാനുള്ള സ്വാഭാവിക വഴി കൂടിയാണ് മുട്ട.

ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ പല വഴികളും ചെയ്ത് മടുത്തവരുണ്ടാകാം. ഇത്തരത്തില്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാന്‍ മുട്ട വളരെയധികം സഹായകമാണ്. പോഷകങ്ങളുടെ കലവറയാണ് മുട്ട. പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട ചര്‍മ്മത്തിന്‍റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്താന്‍  സഹായിക്കും. കൂടാതെ മുഖത്തിനു തിളക്കവും മൃദുത്വവുമെല്ലാം നല്‍കാനുള്ള സ്വാഭാവിക വഴി കൂടിയാണ് മുട്ട. മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ മുട്ട കൊണ്ടുള്ള ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. 

ഒന്ന്... 

മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തതിന് ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഓറഞ്ച് നീരും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകാം. 

രണ്ട്... 

ഒരു മുട്ടയുടെ വെള്ളയും പകുതി പഴവും ഒരു ടീസ്പൂൺ നാരങ്ങാ നീരും അര ടീസ്പൂണ്‍‌ തേനും ചേർത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

മൂന്ന്... 

മുട്ടയുടെ വെള്ള നന്നായി പതപ്പിച്ചെടുത്തതിന് ശേഷം അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും ഓട്‌സും ചേർക്കുക. തുടര്‍ന്ന് ഇത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകാം. ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് ദിവസം വരെയൊക്കെ ഇത് ചെയ്യാം. 

നാല്... 

ഒരു മുട്ടയുടെ വെള്ളയിലേയ്ക്ക് ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയും അര ടീസ്പൂണ്‍‌ തേനും ചേർത്ത് മിശ്രിതമാക്കുക. ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

അഞ്ച്... 

ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ തൈര്, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ വെള്ളരിക്ക നീര് എന്നിവ എടുത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: ദിവസവും നിലക്കടല കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...

youtubevideo

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ