ചില ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും 'ഫ്രഷ്‌നെസ്'ഉം നിലനിര്‍ത്താന്‍ ഏറെ സഹായിക്കും. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ ചര്‍മ്മത്തെ എളുപ്പത്തില്‍ നശിപ്പിക്കുകയും ചെയ്യും. അങ്ങനെയുള്ള ഭക്ഷണങ്ങള്‍ കഴിയുന്നതും ഒഴിവാക്കുന്നതാണ് ഉചിതം. അത്തരത്തില്‍ ഒഴിവാക്കേണ്ട നാല് ഭക്ഷണങ്ങളെ കുറിച്ചാണിനി പറയുന്നത്

ചിലര്‍ക്ക് യൗവനകാലത്ത് തന്നെ പ്രായമായത് പോലെ തോന്നിക്കാറുണ്ട്. ചര്‍മ്മത്തില്‍ വരുന്ന ചുളിവുകള്‍, ചര്‍മ്മത്തിനേല്‍ക്കുന്ന മങ്ങല്‍, പാടുകള്‍ എന്നിവയാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. ജീവിതശൈലിയുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ച് ഡയറ്റുമായി ബന്ധപ്പെട്ട് വരുത്തുന്ന ചില അബദ്ധങ്ങളാണ് വലിയൊരു പരിധി വരെ ചര്‍മ്മത്തിന് പ്രായം തോന്നിപ്പിക്കാനിടയാക്കുന്നത്. 

ചില ഭക്ഷണങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും 'ഫ്രഷ്‌നെസ്'ഉം നിലനിര്‍ത്താന്‍ ഏറെ സഹായിക്കും. അതുപോലെ തന്നെ ചില ഭക്ഷണങ്ങള്‍ ചര്‍മ്മത്തെ എളുപ്പത്തില്‍ നശിപ്പിക്കുകയും ചെയ്യും. അങ്ങനെയുള്ള ഭക്ഷണങ്ങള്‍ കഴിയുന്നതും ഒഴിവാക്കുന്നതാണ് ഉചിതം. അത്തരത്തില്‍ ഒഴിവാക്കേണ്ട നാല് ഭക്ഷണങ്ങളെ കുറിച്ചാണിനി പറയുന്നത്. 

ഒന്ന്...

കൃത്രിമമധുരം, രാസപദാര്‍ത്ഥങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പ് എന്നിങ്ങനെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന പല ഘടകങ്ങളും അടങ്ങിയ ഭക്ഷണമാണ് 'പ്രോസസ്ഡ് ഫുഡ്' എന്ന വിഭാഗത്തില്‍ വരുന്നത്. ഇവയിലടങ്ങിയിരിക്കുന്ന വലിയ അളവിലുള്ള സോഡിയം, ഷുഗര്‍ എന്നിവയാണ് ചര്‍മ്മത്തിന് പ്രായം തോന്നിക്കാന്‍ ഇടയാക്കുന്നത്. പരമാവധി 'പ്രോസസ്ഡ്' ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് തന്നെയാണ് ആകെ ആരോഗ്യത്തിനും നല്ലത്. 

രണ്ട്...

ശീതളപാനീയങ്ങളായി നാം കണക്കാക്കുന്ന പല പാക്കറ്റ് പാനീയങ്ങളും ചര്‍മ്മത്തെ ദോഷകരമായി ബാധിക്കുന്നു. കാര്‍ബണേറ്റഡ് പാനീയങ്ങള്‍, സോഡ എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനമായും ഒഴിവാക്കേണ്ടവ. ആദ്യം സൂചിപ്പിച്ചത് പോലെ തന്നെ കൃത്രിമമധുരം ധാരാളമായി അടങ്ങിയിരിക്കുന്നതിനാലാണ് ഇത്തരം പാനീയങ്ങള്‍ ചര്‍മ്മത്തിന് ദോഷകരമാകുന്നത്.

മൂന്ന്...

മൂന്നാമതായി ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഒഴിവാക്കേണ്ടത് മദ്യമാണ്. പതിവായി മദ്യപിക്കുന്നവരില്‍ ചര്‍മ്മം അയഞ്ഞുതൂങ്ങാന്‍ സാധ്യതയുണ്ട്. മുഖത്തും ഇത് വ്യക്തമായി പ്രകടമാകും. 

നാല്...

വലിയ അളവില്‍ 'കഫീന്‍' അടങ്ങിയ പാനീയങ്ങളും ചര്‍മ്മത്തിന് അത്ര നല്ലതല്ല. കാപ്പി തന്നെയാണ് പ്രധാനമായും 'കഫീന്‍' അധികമായി അടങ്ങിയ പാനീയം. മിക്കവാറും പേരും പതിവായി കഴിക്കുന്നൊരു പാനീയവുമാണ് കാപ്പി. എന്നാല്‍ കാപ്പികുടി കഴിയുന്നതും നിയന്ത്രിക്കുന്നതാണ് ചര്‍മ്മസൗന്ദര്യം നിലനിര്‍ത്താന്‍ നല്ലത്.

Also Read:- മുഖത്തെ കറുത്ത പാടുകൾ മാറാന്‍ ഓറഞ്ചിന്‍റെ തൊലി ഇങ്ങനെ ഉപയോഗിച്ചുനോക്കൂ...