റോഡ് മറികടക്കുന്ന മൂവായിരത്തോളം കൃഷ്ണമൃഗങ്ങൾ; വീഡിയോ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

Published : Aug 01, 2021, 03:40 PM ISTUpdated : Aug 01, 2021, 03:57 PM IST
റോഡ് മറികടക്കുന്ന മൂവായിരത്തോളം കൃഷ്ണമൃഗങ്ങൾ;  വീഡിയോ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

Synopsis

‘ഗംഭീരം’ എന്ന അടിക്കുറിപ്പോടെയാണ് മോദി വീഡിയോ പങ്കുവച്ചത്. മൂവായിരത്തോളം കൃഷ്ണ മൃഗങ്ങൾ ആണ് വരിവരിയായി അതിവേഗം ദേശീയ പാർക്കിലെ റോഡ് മറികടന്നത്.


ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ ബ്ലാക്ക്ബക്ക് ദേശീയ പാർക്കിലൂടെ റോഡ് മറികടക്കുന്ന മൂവായിരത്തോളം കൃഷ്ണമൃഗങ്ങളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഗുജറാത്ത് ഇൻഫർമേഷൻ വിഭാഗം ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷെയര്‍ ചെയ്തതോടെയാണ് വീഡിയോ വൈറലായത്. 

‘ഗംഭീരം’ എന്ന അടിക്കുറിപ്പോടെയാണ് മോദി വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. മൂവായിരത്തോളം കൃഷ്ണമൃഗങ്ങൾ ആണ് വരിവരിയായി അതിവേഗം ദേശീയ പാർക്കിലെ റോഡ് മറികടന്നത്.

 

 

ധൊലേറ ഭാവ്നഗർ ഹൈവേയിലെ ചെക്ക് പോസ്റ്റിൽ നിന്ന് ജോലികഴിഞ്ഞു മടങ്ങിയ പൊലീസുകാരനാണ് ഈ  മനോഹരമായ ദൃശ്യം പകര്‍ത്തിയത്. 

Also Read: പ്രിയപ്പെട്ട പരിചാരകന്‍ മുങ്ങിത്താഴുമ്പോള്‍ രക്ഷയ്ക്കായി ഓടിയെത്തുന്ന ആനക്കുട്ടി; വൈറലായ വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ