
എപ്പോഴും വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് സ്റ്റാറാണ് രണ്‍വീര്‍ സിങ്. രണ്‍വീറിന്‍റെ പല ഫാഷന്‍ പരീക്ഷണങ്ങളും ആരാധകരില്‍ ശ്രദ്ധ നേടാറുണ്ട്. ക്രേസി ലുക്ക് എന്ന് പരിഹസിക്കുന്നവരുമുണ്ട്. ഇത്തവണ രണ്‍വീറിനെ ആരാധകര്‍ ട്രോളുന്നതാണോ എന്നാണ് സംശയം.
ഇംഗ്ലിഷ് അക്ഷരമാല പ്രിന്റുള്ള കോർഡിനേറ്റഡ് വസ്ത്രങ്ങളണിഞ്ഞ തന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെ ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവെക്കുകയായിരുന്നു. Loud Versace എന്ന ലേബലിന്റെ സ്പ്രിങ് സമ്മർ 2019 കലക്ഷനിലേതാണ് ഈ മൾട്ടികളേഡ് വസ്ത്രം.
ഗുച്ചിയുടെ ക്ലാസിക് വൈറ്റ് സ്നീക്കേഴ്സും ഫ്രാങ്ക് മുള്ളറുടെ ഗോൾഡൻ വാച്ചും കാറെര സൺഗ്ലാസസുമാണ് അതിനോടൊപ്പം ധരിച്ചത്. കൂടെ 'കപില്‍ദേവ്' ഹെയര്‍സ്റ്റൈലും. നിതാഷ ഗൗരവ് ആണ് രൺവീറിന്റെ ക്രേസി ലുക്കിനു പിന്നിലെ സ്റ്റൈലിസ്റ്റ്.
എന്തായിലും ഈ ലുക്ക് കണ്ട് ആരാധകര്‍ പറയുന്നത് രണ്‍വീറിന് മെറ്റ് ഗാല റെഡ് കാര്‍പെറ്റില്‍ പോകാമായിരുന്നുവെന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവമാണ് മെറ്റ് ഗാല .