വെറുതെ ഇരിക്കാൻ ഇഷ്ടമാണോ? എങ്കിൽ 1.41 ലക്ഷം രൂപ ഗ്രാന്‍റ് നല്‍കാമെന്ന് ഒരു സർവകലാശാല

Published : Aug 23, 2020, 09:25 PM ISTUpdated : Aug 23, 2020, 09:41 PM IST
വെറുതെ ഇരിക്കാൻ ഇഷ്ടമാണോ? എങ്കിൽ 1.41 ലക്ഷം രൂപ ഗ്രാന്‍റ് നല്‍കാമെന്ന് ഒരു സർവകലാശാല

Synopsis

ഈ ഗ്രാന്‍റ് ലഭിക്കുന്നതിന്  ആകെ ചെയ്യേണ്ടത് സർകലാശാല നൽകുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് നൽകുക എന്നുമാത്രമാണ്. 

ഒന്നും ചെയ്യാതെ വെറുതെ ഇരുന്നാൽ സമ്പാദിക്കാൻ കഴിയില്ല എന്നു നമുക്ക് അറിയാം. എന്നാല്‍ അങ്ങനെ വെറുതെ ഇരുന്നാല്‍ കൈനിറയെ പണം നല്‍കാമെന്നാണ് ഇവിടെയൊരു സർവകലാശാല പറയുന്നത്. ജർമ്മനിയിലെ ഹാംബർഗിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഫൈൻ ആർട്സ് ആണ് വെറുതെ ഇരിക്കുന്നവർക്ക് ഗ്രാന്റ് എന്ന രസകരമായ ആശയവുമായി എത്തിയിരിക്കുന്നത്. 

'നിഷ്‌ക്രിയ ഗ്രാന്റുകൾ' എന്ന് പേരിൽ 1600 യൂറോ (ഏകദേശം 1.41 ലക്ഷം രൂപ) ആണ് വെറുതെ ഇരിക്കുന്നവർക്കായി സർവകലാശാല വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ ഗ്രാന്റ് ലഭിക്കുന്നതിന്  ആകെ ചെയ്യേണ്ടത് സർകലാശാല നൽകുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് നൽകുക എന്നുമാത്രമാണ്. 

നാല് ചോദ്യങ്ങൾ അടങ്ങിയ അപേക്ഷ ഫോം കൃത്യവും വ്യക്തവുമായും പൂരിപ്പിക്കണം. 'നിങ്ങൾക്ക് ചെയ്യാൻ ആഗ്രഹമില്ലാത്ത കാര്യമെന്ത്? എത്രത്തോളം നിങ്ങൾ ആ കാര്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ല? എന്തുകൊണ്ടാണ് ആ കാര്യം പ്രത്യേകമായി ചെയ്യാതിരിക്കേണ്ടത് പ്രധാനമെന്ന് നിങ്ങൾ കരുതുന്നു? ഒരാളെ ചുമതല നിർവഹിക്കാത്ത വ്യക്തിയായി മാറ്റുന്നത് എന്താണ്?'- എന്നീ ചോദ്യങ്ങളാണ് പൂരിപ്പിക്കേണ്ടത്. ഇവയ്ക്ക് ശരിയായ മറുപടി നൽകുന്നവർ ഗ്രാന്റിന് അർഹരാകും.

സുസ്ഥിരതയും ഉയർന്ന അംഗീകാരങ്ങളും എങ്ങനെ ഒരുമിച്ച് നിലനിൽക്കുമെന്ന് മനസിലാക്കാൻ ഇത് സഹായിക്കുമെന്നാണ് ഈ ആശയം അവതരിപ്പിച്ച  പ്രൊഫസറായ ഫ്രിഡ്രിക്ക് വോൺ ബോറീസ് പറയുന്നത്. ഒപ്പം വെറുതെ ഇരിക്കുന്നത് എളുപ്പമുള്ള കാര്യമല്ല എന്നും അദ്ദേഹം പറയുന്നു. താത്പര്യമുള്ളവർക്ക് സെപ്റ്റംബർ 15 വരെ അപേക്ഷ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2021 ജനുവരിയിൽ ഗ്രാന്റ് ലഭിക്കുമെന്നും സർവകലാശാല ​ പറയുന്നു. 

Also Read: കൂറ്റന്‍ തിമിംഗല സ്രാവിന്‍റെ പുറത്തുകയറി യുവാവ്; അമ്പരപ്പിക്കുന്ന വീഡിയോ...


 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ