അമ്പരപ്പിക്കുന്ന പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു കൂറ്റന്‍ തിമിംഗല സ്രാവിന്റെ പുറത്തുകയറിയ ഒരു യുവാവിന്‍റെ വീഡിയോ ആണ് ഏറ്റവും ഒടുവില്‍ ശ്രദ്ധ നേടുന്നത്. ബോട്ടിൽ സഞ്ചരിക്കുകയായിരുന്ന ഇയാൾ തിമിംഗല സ്രാവ് ബോട്ടിനരികിലേക്കെത്തിയപ്പോൾ അതിന്റെ പുറത്തേയ്ക്ക് ചാടികയറുകയായിരുന്നു. 

സൗദി അറേബ്യയിലെ തുറമുഖ നഗരമായ യാൻബുവിൽ നിന്നു പകർത്തിയതാണ് ഈ ദൃശ്യം. സാകി അൽ സബാഹി എന്ന യുവാവ് ആണ് ഈ പ്രകടനത്തിന് പിന്നിലെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തിമിംഗല സ്രാവുകൾ ബോട്ടിനു സമീപത്തേക്ക് വരുന്നത് ശ്രദ്ധിച്ചിരിക്കുകയായിരുന്നു സാകി അൽ സബാഹി എന്നാണ് വീഡിയോയില്‍ നിന്നും മനസ്സിലാകുന്നത്. 

ആദ്യം ബോട്ടിനരികിലേക്കെത്തിയ തിമിംഗല സ്രാവിന്‍റെ പുറത്ത് ഇയാൾ ചാടാനൊരുങ്ങിയപ്പോൾ അത് മാറിപ്പോവുകയായിരുന്നു. അപ്പോഴേക്കും മറുവശത്ത് മറ്റൊരു തിമിംഗല സ്രാവെത്തി. ഇതിന്റെ പുറത്തേക്കാണ് സാകി അൽ സബാഹി ചാടിയത്. തിമിംഗല സ്രാവിന്റെ പുറത്ത് കയറിയ സാകി അതിന്റെ വശങ്ങളിലുള്ള ചിറകുകളിൽ പിടിച്ചാണ് കടലിലൂടെ സഞ്ചരിച്ചത്. 

 

 

 

ബോട്ടിലുണ്ടായിരുന്ന സുഹൃത്തുകൾ പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. സുഹൃത്തുകൾ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. അതേസമയം, ജീവന്‍ പണയം വച്ചുള്ള ഈ പ്രവര്‍ത്തയെ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം വിമര്‍ശിക്കുന്നുമുണ്ട്. 

Also Read: സര്‍ഫിംഗിനിടെ അടിതെറ്റി തിരയിലേക്ക് വീഴുന്ന ബോളിവുഡ് നടി; വീഡിയോ വൈറല്‍...