ഒഴുക്കില്‍ പെട്ട കുട്ടിയാനകള്‍, രക്ഷയ്ക്കായി അമ്മയുടെ ശ്രമം; വൈറലായ വീഡിയോ...

Web Desk   | others
Published : Jul 29, 2020, 05:59 PM ISTUpdated : Jul 29, 2020, 06:32 PM IST
ഒഴുക്കില്‍ പെട്ട കുട്ടിയാനകള്‍, രക്ഷയ്ക്കായി അമ്മയുടെ ശ്രമം; വൈറലായ വീഡിയോ...

Synopsis

അമ്മയ്ക്ക് കുഞ്ഞുങ്ങളോടുള്ള കരുതലും സ്നേഹവും ഇല്ലാത്ത ജീവിവര്‍ഗം വിരളമാണ്. ഒരുപക്ഷേ മനുഷ്യരെക്കാള്‍ ഭംഗിയായി ചില നേരങ്ങളില്‍ മൃഗങ്ങളില്‍ ഈ സ്നേഹവും കരുതലും കാണാനാകും

മൃഗങ്ങളുടെ ജീവിതം മനുഷ്യരുടേതില്‍ നിന്ന് എത്രയോ വ്യത്യസ്തമാണെന്ന് നമുക്കറിയാം. എങ്കിലും അടിസ്ഥാനപരമായ ചില കാര്യങ്ങളില്‍ മനുഷ്യനെന്നോ മൃഗമെന്നോ വേര്‍തിരിവ് വരാറില്ല. അത്തരത്തിലൊന്നാണ് അമ്മയുടെ സ്നേഹം. 

അമ്മയ്ക്ക് കുഞ്ഞുങ്ങളോടുള്ള കരുതലും സ്നേഹവും ഇല്ലാത്ത ജീവിവര്‍ഗം വിരളമാണ്. ഒരുപക്ഷേ മനുഷ്യരെക്കാള്‍ ഭംഗിയായി ചില നേരങ്ങളില്‍ മൃഗങ്ങളില്‍ ഈ സ്നേഹവും കരുതലും കാണാനാകും. 

അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഒഴുക്കുള്ള പുഴയില്‍ നിന്ന് കരയിലേക്ക് കയറാന്‍ ശ്രമിക്കുന്ന രണ്ട് കുട്ടിയാനകള്‍. അവയെ സഹായിക്കുന്ന അമ്മയാനയും. ഏറെ പണിപ്പെട്ടാണ് അമ്മ കുഞ്ഞുങ്ങളെ തുമ്പിക്കൈ ഉപയോഗിച്ച് പിടിച്ചുകയറ്റുന്നത്. 

നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ വീണ്ടുമെടുത്ത് പങ്കുവച്ചിരിക്കുന്നത്. അമ്മമാരുടെ സ്നേഹത്തിന് പകരം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്നാണ് വീഡിയോയ്ക്ക് പ്രതികരണമായി മിക്കവരും പറയുന്നത്. 

വ്യോമസേന മുന്‍ ഉദ്യോഗസ്ഥനായ സര്‍ജന്റ് ബികാഷ് ആണ് ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. മൃഗസ്നേഹിയായ തന്റെ സുഹൃത്ത് മിഥു, അസമിലെ ഉദല്‍ഗുരിയില്‍ നിന്ന് പകര്‍ത്തിയ ദൃശ്യമാണിതെന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കുന്നു. 

വീഡിയോ കാണാം...

 

 

Also Read:- കിണറിനുള്ളില്‍ അബദ്ധത്തില്‍ അകപ്പെട്ട് പോയ കുട്ടിക്കുരങ്ങനെ രക്ഷിക്കുന്ന അമ്മക്കുരങ്ങ്; വെെറലായി വീഡിയോ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ