Viral Video : കാറ് കടിച്ചുവലിച്ച് കൊണ്ടുപോകുന്ന കടുവ; വീഡിയോ...

Web Desk   | others
Published : Jan 01, 2022, 10:25 PM IST
Viral Video : കാറ് കടിച്ചുവലിച്ച് കൊണ്ടുപോകുന്ന കടുവ; വീഡിയോ...

Synopsis

ആദ്യം കടുവ വാഹനത്തിന്റെ പിറകുവശം വെറുതെ കടിക്കുന്നതേയുള്ളൂ. പിന്നീടിത് വാഹനം തന്നെ കടിച്ചുവലിച്ച് നീക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം തന്നെ ഒന്നര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടിരിക്കുന്നത്

ഓരോ ദിവസവും വ്യത്യസ്തങ്ങളായ എത്രയോ തരം വീഡിയോകളാണ് ( VIral Video ) സോഷ്യല്‍ മീഡിയ ( Social Media ) മുഖാന്തരം നാം കാണുന്നത്. ഇവയില്‍ പലതും നമ്മെ അമ്പരപ്പിക്കുന്നതോ ചിന്തിപ്പിക്കുന്നതോ എല്ലാം ആകാറുണ്ട്. ചിലവയാകട്ടെ, ആസ്വാദനത്തിന് വേണ്ടി മാത്രമുള്ളവയും ആകാം. 

മൃഗങ്ങളുടെ വീഡിയോ ആണെങ്കില്‍ മിക്കവരും അതൊന്ന് ക്ലിക്ക് ചെയ്ത് കാണാതെ പോകാറില്ല. അത്രയും കൗതുകം നിറയ്ക്കുന്നതാകാം ഇങ്ങനെയുള്ള മിക്ക വീഡിയോകളും. ഇവ പെട്ടെന്ന് തന്നെ സൈബറിടങ്ങളില്‍ വൈറലാകാറുമുണ്ട്.

അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മഹീന്ദ്ര ചെയര്‍മാര്‍ ആനന്ദ് മഹീന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്. ഊട്ടി- മൈസൂര്‍ റോഡില്‍ തേപ്പക്കാട് എന്ന സ്ഥലത്ത് വച്ച് വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്നൊരു കാര്‍, കടിച്ചുവലിച്ച് നീക്കുന്ന കടുവയാണ് വീഡിയോയിലുള്ളത്. 

ആദ്യം കടുവ വാഹനത്തിന്റെ പിറകുവശം വെറുതെ കടിക്കുന്നതേയുള്ളൂ. പിന്നീടിത് വാഹനം തന്നെ കടിച്ചുവലിച്ച് നീക്കുകയാണ്. നിരവധി പേരാണ് ഇതിനോടകം തന്നെ ഒന്നര മിനുറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടിരിക്കുന്നത്. പലരും ഇത് വീണ്ടും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവയ്ക്കുന്നുമുണ്ട്. 

മഹീന്ദ്രയുടെ തന്നെ കാറാണ് വീഡിയോയില്‍ കാണുന്നത്. ഇക്കാര്യവും ആനന്ദ് മഹീന്ദ്ര രസകരമായി കുറിച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോ കണ്ട പലരും വാഹനം നല്‍കുന്ന സുരക്ഷിതത്വത്തെ കുറിച്ച് ആശങ്കപ്പെടുന്നുണ്ട്. മറ്റ് ചിലരാകട്ടെ, കടുവയുടെ പല്ലിന് എന്തെങ്കിലും പറ്റിക്കാണുമോ എന്ന ആശങ്കയാണ് പങ്കുവയ്ക്കുന്നത്. എന്തായാലും വൈറലായ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

 

Also Read:- 'വൈലന്റ്' ആയി പിറ്റ്ബുള്‍; രക്ഷയായി വനിതാ ഡ്രൈവര്‍

PREV
Read more Articles on
click me!

Recommended Stories

മാറ്റിയെഴുതുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ: പുതിയ ബ്രൈഡൽ സ്കിൻകെയർ ട്രെൻഡ്
അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍