'ആളുകളെല്ലാം എവിടെ പോയി'; ലോക്‌ഡൗൺ കാലത്ത് റോഡിലൂടെ സ്വാതന്ത്ര്യമായി നടക്കുന്ന മാനുകൾ

By Web TeamFirst Published Mar 28, 2020, 3:05 PM IST
Highlights

ഉത്തരാഖണ്ഡിലെ വിജനമായ വഴികളിലൂടെ നടക്കുന്ന മൂന്ന് സാംഫർ മാനുകളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഐ എഫ്‌ എസ് ഉദ്യോഗസ്ഥനായ സുസന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

ലോകമെങ്ങും കൊറോണയുടെ ഭീതിയിലാണ്. നിരവധി പേരിൽ കൊറോണ പടർന്നു പിടിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. രാജ്യത്താകമാനം 21 ദിവസത്തെ ലോക് ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്. മനുഷ്യരെല്ലാം വീടിനുള്ളിലും മൃഗങ്ങൾ എല്ലാം പുറത്തുമെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്..

മനുഷ്യരും വാഹനങ്ങളും പുറത്തിറങ്ങാതായതോടെ അന്തരീക്ഷമലിനീകരണത്തിന്റെ അളവിലും ഗണ്യമായ കുറവ് വന്നിട്ടു
ണ്ടെന്നാണ് വിദ്​ഗധർ പറയുന്നത്. നോയിഡയിലെ നിരത്തിലൂടെ നീങ്ങുന്ന നീൽഗായിയും,  കർണാടകയിലെ വീഥിയിലൂടെ നടന്നു നീങ്ങുന്ന കാട്ടുപോത്തുകളുടെ ദൃശ്യങ്ങൾ കഴിഞ്ഞദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.

കൊറോണ വൈറസിന്റെ ആദ്യ മൈക്രോസ്‌കോപ് ചിത്രം പുറത്തുവിട്ട് ഇന്ത്യൻ ശാസ്ത്രജ്ഞർ...

 ഇതിന് പിന്നാലെ ഇതാ മറ്റൊരു ദൃശ്യങ്ങൾ കൂടി വന്നിരിക്കുന്നു. ഉത്തരാഖണ്ഡിലെ വിജനമായ വഴികളിലൂടെ നടക്കുന്ന മൂന്ന് സാംഫർ മാനുകളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഐ എഫ്‌ എസ് ഉദ്യോഗസ്ഥനായ സുസന്ത നന്ദയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഇത് വ്യാജ വീഡിയോ അല്ല എന്ന അടികുറിപ്പോടെയാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ  ഈ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. രാജാജി ദേശീയപാർക്കിനു സമീപമുള്ള ജനവാസമേഖലയിലാണ് രാത്രിയിൽ മാൻകൂട്ടം ഇറങ്ങിയത്.

ഈ ലോക്ക് ഡൗൺ കാലത്ത് ചുറ്റും എന്താണ് നടക്കുന്നതെന്ന് കുഞ്ഞുങ്ങൾക്ക് അറിയില്ല; വികാരഭരിതയായി സമീറ റെഡ...

റോഡിൽ വാഹനങ്ങളോ മനുഷ്യരോ ഇല്ലാത്തതിനാലാണ് മൂന്ന് സംഫർ മാനുകളാണ് ഭക്ഷണം തേടി രാത്രിയിൽ നിരത്തിലിറങ്ങിയത്.മനുഷ്യരുടെയും വാഹനങ്ങളുടെയും ബഹളമൊന്നും ഇല്ലാത്തതിനാലാകണം ഇവ നിരത്തിലിറങ്ങിയതെന്നാണ് നിഗമനം. മാനുകളെ കണ്ട് നായകൾ കുരയ്ക്കുന്നതും വീഡിയോയിൽ കാണാം.

Now Spotted deer herds on the road.
Sender says that it’s near Rajaji National park. Wildlife really claiming their space🙏
( For some Cynical about WL reclaiming it’s area on my earlier posts-This is a recent video. Effects of lockdown. Not fake😂) pic.twitter.com/zy00IewZIS

— Susanta Nanda IFS (@susantananda3)
click me!