ഈ സമയങ്ങളിൽ കുട്ടികളുടെ മാനസികാരോഗ്യത്തിന് നമ്മൾ ഏറെ പ്രധാന്യം നൽകണം. തങ്ങള്‍ക്ക് ചുറ്റും നടക്കുന്നത് എന്താണെന്നായിരിക്കും ഇപ്പോള്‍ എല്ലാ കുട്ടികളും ചിന്തിക്കുന്നത് - സമീറ പറയുന്നു. 

ലോകമെങ്ങും കൊറോണയുടെ ഭീതിയിലാണ്. നിരവധി പേരിൽ കൊറോണ പടർന്നു കൊണ്ടിരിക്കുന്നു. കൊവിഡിനെ ചെറുക്കാൻ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈ ക്വാറന്റൈന്‍ ദിനങ്ങളില്‍ മുതിര്‍ന്നവരെക്കാള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് നടി സമീറ റെഡ്ഡി. 

ഈ സമയത്ത് കുഞ്ഞുങ്ങളിലെ ഉത്കണ്ഠയെക്കുറിച്ചും അത്തരം സന്ദര്‍ഭങ്ങളെ അമ്മമാര്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ കുറിച്ചും സമീറ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഈ സമയങ്ങളിൽ കുട്ടികളുടെ മാനസികാരോഗ്യത്തിന് നമ്മൾ ഏറെ പ്രധാന്യം നൽകണം. തങ്ങള്‍ക്ക് ചുറ്റും നടക്കുന്നത് എന്താണെന്നായിരിക്കും ഇപ്പോള്‍ എല്ലാ കുട്ടികളും ചിന്തിക്കുന്നത്. 

നമുക്ക് ഇത്രയധികം ഉത്കണ്ഠ ഉണ്ടെങ്കില്‍ കുട്ടികളില്‍ അത് എത്രമാത്രം കൂടുതലായിരിക്കും എന്ന് ചിന്തിച്ചുനോക്കൂ. ഉറക്കമില്ലായ്മയും ഉറക്കത്തില്‍ ദുസ്വപ്നം കണ്ട് ഞെട്ടിയുണരുന്നതുമെല്ലാം ഉത്കണ്ഠ ഉള്ളതു കൊണ്ടാണെന്നും സമീറ പറയുന്നു. 

ഈ ലോക്ക് ഡൗണ്‍ കാലത്ത് ക്യത്യമായി ഭക്ഷണം കഴിക്കാതിരിക്കുക, അസ്വസ്ഥത ഉണ്ടാവുക, നെ​ഗറ്റീവ് ചിന്തകൾ അലട്ടുക, ഇടവിട്ട് ടോയ്ലറ്റിൽ പോകാൻ തോന്നുക, എപ്പോഴും കരയുക, വയറുവേദനയും മറ്റ് പ്രയാസങ്ങളും ഉണ്ടാവുക തുടങ്ങിയ മാറ്റങ്ങൾ കുട്ടികളിൽ ഉണ്ടാകാം. ഇതിനെ അത്ര നിസാരമായി കാണരുതെന്നും സമീറ പറയുന്നു.

View post on Instagram