കളിപ്പാട്ടം കൊണ്ട് മകളുടെ പ്രാങ്ക്; സോഫയില്‍ നിന്ന് നിലത്തു വീണ് അമ്മ; വീഡിയോ

Published : Nov 12, 2022, 04:11 PM ISTUpdated : Nov 12, 2022, 04:14 PM IST
കളിപ്പാട്ടം കൊണ്ട് മകളുടെ പ്രാങ്ക്; സോഫയില്‍ നിന്ന് നിലത്തു വീണ് അമ്മ; വീഡിയോ

Synopsis

മകള്‍ ഒരു കളിപ്പാട്ടത്തിലൂടെ അമ്മയെ പറ്റിച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാം യൂസറായ ലാറയാണ് വീഡിയോ പങ്കുവച്ചത്. സോഫയില്‍ ഇരുന്നുകൊണ്ട് ലാപ്ടോപ്പില്‍ ജോലി ചെയ്യുന്ന അമ്മയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. 

പല വിധത്തിലുള്ള വീഡിയോകളാണ് നാം ദിവസവും  സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ പ്രാങ്ക് വീഡിയോകള്‍ക്ക് ഒരു വിഭാഗം കാഴ്ചക്കാര്‍ തന്നെയുണ്ട്. ഇവിടെ ഇതാ അത്തരമൊരു വീഡിയോ ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 

മകള്‍ ഒരു കളിപ്പാട്ടത്തിലൂടെ അമ്മയെ പറ്റിച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്‍സ്റ്റഗ്രാം യൂസറായ ലാറയാണ് വീഡിയോ പങ്കുവച്ചത്. സോഫയില്‍ ഇരുന്നുകൊണ്ട് ലാപ്ടോപ്പില്‍ ജോലി ചെയ്യുന്ന അമ്മയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടെന്നാണ് നിലത്ത് കിടക്കുന്ന ഒരു കളിപ്പാട്ടം താനെ ചലിക്കാന്‍ തുടങ്ങുന്നത് അവര്‍ കണ്ടത്. 

അവര്‍ അതിനെ നോക്കുമ്പോള്‍ അത് ചലിക്കുന്നില്ല. കുറച്ച് കഴിഞ്ഞ് വീണ്ടും അത് തനിയെ ചലിക്കാന്‍ തുടങ്ങുന്നു. ആദ്യം അവര്‍ അത് അത്ര കാര്യമാക്കിയില്ലെങ്കിലും ചലനത്തിന്‍റെ വേഗത കൂടിയതോടെ അവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ആദ്യം പതുക്കെ ചലിച്ചു തുടങ്ങിയ പാവ അപ്രതീക്ഷിതമായി വേഗത്തില്‍ നീങ്ങിയതോടെ ഭയന്ന സ്ത്രീ സോഫയില്‍ നിന്ന് താഴെ വീഴുന്നതും വീഡിയോയില്‍ കാണാം. 

'അമ്മയെ ഭയപ്പെടുത്തി പറ്റിച്ച താറാവ്' എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ ഇതുവരെ 12. 4 മില്ല്യണ്‍ ആളുകളാണ് കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ഇത് കണ്ടാല്‍ ആരായാലും ഭയപ്പെടും എന്നാണ് പലരും പ്രതികരിച്ചത്. അതേസമയം മകളുടെ പ്രവൃത്തിയെ വിമര്‍ശിച്ചു കൊണ്ടും നിരവധി പേര്‍ രംഗത്തെത്തി. അമ്മയെ വരെ പറ്റിക്കാന്‍ തുടങ്ങിയോ എന്നും അവര്‍ക്ക് ഹൃദയാഘാതം വന്നിരുന്നെങ്കിലോ എന്ന് തുടങ്ങിയ കമന്‍റുകളാണ് ഇക്കൂട്ടര്‍ പങ്കുവച്ചത്.  

വൈറലായ വീഡിയോ കാണാം. . . 

 

Also Read: നടുറോഡില്‍ നൃത്തം ചെയ്യുന്ന ഡെലിവറി ബോയ്; ഓര്‍ഡര്‍ താമസിക്കുന്നതിനുള്ള കാരണം കിട്ടിയെന്ന് സോഷ്യല്‍ മീഡിയ

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ