പൈപ്പ് തുറന്നാല്‍ വെള്ളത്തിന് പകരം മദ്യം; വിചിത്രമായ പദ്ധതി

Published : Oct 12, 2022, 10:51 PM IST
പൈപ്പ് തുറന്നാല്‍ വെള്ളത്തിന് പകരം മദ്യം; വിചിത്രമായ പദ്ധതി

Synopsis

നിയമവിരുദ്ധമായി മദ്യം വില്‍പന നടത്തുന്നതിന് പല മാര്‍ഗങ്ങളും കണ്ടെത്തുന്നവരുണ്ട്. ഇക്കൂട്ടത്തില്‍ വിചിത്രമായി മദ്യം വില്‍ക്കുന്നൊരു ഗ്രാമം വലിയ രീതിയിലാണിപ്പോള്‍ വാര്‍ത്താശ്രദ്ധ തേടുന്നത്. 

മദ്യത്തിന്‍റെ വിപണനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ കൃത്യമായ നിയമാവലിയുണ്ട്. മദ്യം വില്‍ക്കുന്നതിനും വാങ്ങിക്കുന്നതിനുമെല്ലാം ഈ നിയമങ്ങള്‍ ബാധകമാണ്. വില്‍പനയുടെ സമയം, ഉപഭോക്താക്കളുടെ പ്രായം തുടങ്ങി പല ഘടകങ്ങളും ഇതില്‍ ഭാഗവാക്കാണ്. 

ഒപ്പം തന്നെ നിരോധിക്കപ്പെട്ട തരം മദ്യങ്ങളുമുണ്ട്, നമുക്കറിയാം. പ്രത്യേകിച്ച് പ്രാദേശികമായി തയ്യാറാക്കുന്ന തരം മദ്യങ്ങളാണ് ഇത്തരത്തില്‍ നിയമം കൊണ്ട് നിരോധിക്കപ്പെട്ടിട്ടുള്ളത്. എങ്കില്‍പോലും പലയിടങ്ങളിലും ഇത് നിയമവിരുദ്ധമായി ലഭ്യമാണ് എന്നതാണ് സത്യം. 

ഇത്തരത്തില്‍ നിയമവിരുദ്ധമായി മദ്യം വില്‍പന നടത്തുന്നതിന് പല മാര്‍ഗങ്ങളും കണ്ടെത്തുന്നവരുണ്ട്. ഇക്കൂട്ടത്തില്‍ വിചിത്രമായി മദ്യം വില്‍ക്കുന്നൊരു ഗ്രാമം വലിയ രീതിയിലാണിപ്പോള്‍ വാര്‍ത്താശ്രദ്ധ തേടുന്നത്. 

മദ്ധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഭാൻപുര എന്ന ഗ്രാമത്തിലാണ് അനധികൃതമായി വീടുകളില്‍ തയ്യാറാക്കുന്ന മദ്യം വ്യത്യസ്തമായ രീതിയില്‍ ഉപഭോക്താക്കളിലെത്തുന്നത്. നമ്മുടെ നാട്ടിലെല്ലാം വഴിയരികില്‍ കാണുന്ന പൈപ്പുകള്‍ തുറന്നാല്‍ വെള്ളമാണല്ലോ വരിക. ഇവിടെ പക്ഷേ ഒരു പൈപ്പ് തുറന്നാല്‍ ഇതിലൂടെ മദ്യമാണ് വരിക. കേള്‍ക്കുമ്പോള്‍ അല്‍പം അവിശ്വസനീയമെന്ന് തോന്നാം. എന്നാല്‍ സംഗതി സത്യമാണ്.

തിങ്കളാഴ്ച രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് വിചിത്രമായ രീതിയിലുള്ള മദ്യവില്‍പന കണ്ടെത്തിയിരിക്കുന്നത്. പ്രാദേശികമായി തയ്യാറാക്കിയ മദ്യം വലിയ ഡ്രമ്മുകളിലാക്കി ഭൂമിക്കടിയില്‍ കുഴിച്ചിട്ട് ഇതില്‍ നിന്ന് പൈപ്പ് കണക്ഷൻ നല്‍കിയിരിക്കുകയാണ്. ആവശ്യക്കാര്‍ എത്തുന്നതിന് അനുസരിച്ച് മദ്യം നല്‍കും. എങ്ങനെയാണ് ഇതില്‍ കച്ചവടമെന്നത് വ്യക്തമല്ല.

പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാൻ ആണ് വിചിത്രമായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എന്നാലിതിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും പൊലീസിന് പിടികൂടാനായിട്ടില്ല. എട്ടോളം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഗുണ പൊലീസ് സൂപ്രണ്ട് അറിയിക്കുന്നത്. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീമമായ അളവില്‍ ഡ്രമ്മുകളില്‍ നിറച്ചുവച്ച മദ്യവും പൊലീസ് റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. 

ചിത്രം : പ്രതീകാത്മകം

Also Read:- 17 മണിക്കൂറിനുള്ളില്‍ 67 ബാറുകളില്‍ നിന്ന് മദ്യപിച്ചു; ലോകറെക്കോര്‍ഡിട്ട് യുവാവ്

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ