Viral Video : വിവാഹദിവസം കോൾഡ് കോഫി കുടിച്ച് കാറോടിച്ച് കൂളായി വധു; വീഡിയോ കാണാം

Web Desk   | Asianet News
Published : May 11, 2022, 02:20 PM IST
Viral Video : വിവാഹദിവസം കോൾഡ് കോഫി കുടിച്ച് കാറോടിച്ച് കൂളായി വധു; വീഡിയോ കാണാം

Synopsis

വിവാഹവസ്ത്രത്തിൽ വാഹനത്തിലിരുന്ന് കോൾഡ് കോഫി ആസ്വദിച്ചു കുടിക്കുന്ന വധുവിനെയും വിഡിയോയിൽ കാണാം. 20 ലക്ഷത്തില്‍ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഒന്നരലക്ഷത്തില്‍ അധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.  

വിവാഹവസ്ത്രം ധരിച്ച് കോൾഡ് കോഫി കുടിക്കുന്ന നവവധുവിൻറെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. വെഡ് ലുക്ക് മാഗസിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചത്. സ്റ്റാർബക്സ് കോൾഡ് കോഫിക്ക് മാത്രമേ നിങ്ങളുടെ വിവാഹദിനത്തിലെ ഉത്കണ്ഠമാറ്റാൻ സാധിക്കൂ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വിവാഹവസ്ത്രത്തിൽ വാഹനത്തിലിരുന്ന് കോൾഡ് കോഫി ആസ്വദിച്ചു കുടിക്കുന്ന വധുവിനെയും വിഡിയോയിൽ കാണാം. 20 ലക്ഷത്തിൽ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. ഒന്നരലക്ഷത്തിൽ അധികം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. കോഫി തുളുമ്പി വിവാഹവസ്ത്രം മോശമാകില്ലേയെന്ന് ചിലർ കമന്റിട്ടു. ഇതിന് മുമ്പ് വിവാഹദിനത്തിൽ മോമോസ് കഴിക്കുന്ന വധുവിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ