Viral Photoshoot : 60ാം വയസില്‍ മോഡലിംഗ്; വൈറലായി മമ്മിക്കായുടെ ഫോട്ടോകള്‍

Web Desk   | others
Published : Feb 14, 2022, 08:23 PM IST
Viral Photoshoot : 60ാം വയസില്‍ മോഡലിംഗ്; വൈറലായി മമ്മിക്കായുടെ ഫോട്ടോകള്‍

Synopsis

ഒറ്റ ഫോട്ടോഷൂട്ടോട് കൂടി വൈറലായിരിക്കുകയാണ് മമ്മിക്ക. നാട്ടിലെ ചെറിയ കുട്ടികള്‍ മുതല്‍ മമ്മിക്കയുടെ പ്രായം വരെയുള്ള ആളുകള്‍ക്കിടയില്‍ ഫോട്ടോ ചര്‍ച്ചയായിരിക്കുന്നു. 'മമ്മി ഹീറോ', ആയെന്നും, 'മമ്മി ഹിറ്റായെന്നും' എല്ലാമാണ് ഇവര്‍ പറയുന്നത്.  

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ ( Social Media )  വ്യത്യസ്തങ്ങളായ പല വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം നാം കാണാറുണ്ട്. പുതിയ ആശയങ്ങളിലൂന്നി ഒരുക്കിയെടുക്കുന്ന ഫോട്ടോഷൂട്ടുകളെല്ലാം ( Viral Photoshoot ) ഇത്തരത്തില്‍ സൈബറിടത്തില്‍ ഏറെ ശ്രദ്ധ നേടാറുണ്ട്.

പലപ്പോഴും ഫോട്ടോഗ്രാഫേഴ്‌സ് പ്രാദേശികമായി ചെയ്യുന്ന ഫോട്ടോഷൂട്ട് പോലും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ശ്രദ്ധ നേടാറുണ്ട്. അങ്ങനെയൊന്നായിരുന്നു കോഴിക്കോട് വെണ്ണക്കാട് പാറക്കടവില്‍ മമ്മിക്കയെ വച്ച് ഷരീക്ക് വയലില്‍ എന്ന ഫോട്ടോഗ്രാഫര്‍ ചെയ്ത ഫോട്ടോഷൂട്ട്. 

അറുപതുകാരനായ മമ്മിക്ക കൂലിജോലി ചെയ്യുന്നയാളാണ്. പ്രദേശത്ത് തന്നെയുള്ള ഒരു സ്ഥാപനത്തിന് വേണ്ടി മോഡലിംഗ് ചെയ്യാന്‍ ഇവര്‍ തന്നെ മമ്മിക്കയെ തെരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെ ഷരീക്കിന്റെ നേതൃത്വത്തില്‍ മമ്മിക്കയുടെ മോഡലിംഗ് അരങ്ങേറ്റം നടന്നു. 

കൂലിവേല കഴിഞ്ഞ് മുഷിഞ്ഞ ഷര്‍ട്ടും കൈലിയും തോര്‍ത്തുമുണ്ടുമായി തിരികെ വീട്ടിലേക്ക് മടങ്ങുന്ന മമ്മിക്കയെ മാത്രമേ ഇതുവരെ നാട്ടുകാര്‍ കണ്ടിരുന്നുള്ളൂ. ഇപ്പോള്‍ കോട്ടും സൂട്ടുമണിഞ്ഞ് കയ്യില്‍ ഐപാഡുമായി ഇരിക്കുന്ന മമ്മിക്കയാണ് ഏവരുടെയും ഉള്ളില്‍.

ഒറ്റ ഫോട്ടോഷൂട്ടോട് കൂടി വൈറലായിരിക്കുകയാണ് മമ്മിക്ക. നാട്ടിലെ ചെറിയ കുട്ടികള്‍ മുതല്‍ മമ്മിക്കയുടെ പ്രായം വരെയുള്ള ആളുകള്‍ക്കിടയില്‍ ഫോട്ടോ ചര്‍ച്ചയായിരിക്കുന്നു. 'മമ്മി ഹീറോ', ആയെന്നും, 'മമ്മി ഹിറ്റായെന്നും' എല്ലാമാണ് ഇവര്‍ പറയുന്നത്. 

ഫോട്ടോകള്‍ മാത്രമല്ല, ഫോട്ടോഷൂട്ടിന്റെ മേക്കിംഗ് വീഡോയകള്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് മേക്കിംഗ് വീഡിയോ മാത്രം കണ്ടിരിക്കുന്നത്. പ്രായമോ, കാഴ്ചയ്ക്കുള്ള സൗന്ദര്യമോ ഒന്നും മോഡലിംഗിന് തടസമാകില്ലെന്നും, ആര്‍ക്കും ഈ മേഖലയിലെല്ലാം ഒരുകൈ പയറ്റിനോക്കാമെന്നുമെല്ലാം ഈ വൈറല്‍ ഫോട്ടോഷൂട്ട് തെളിയിക്കുന്നു. ഏതായാലും ഇനിയും മോഡലിംഗ് രംഗത്ത് അവസരങ്ങള്‍ കിട്ടുകയാണെങ്കില്‍ പാഴാക്കേണ്ടെന്ന് തന്നെയാണ് മമ്മിക്കയുടെയും തീരുമാനം.

Also Read:- പ്രണയദിനത്തിൽ ഗൗണില്‍ തിളങ്ങി മീര ജാസ്മിൻ; ചിത്രങ്ങള്‍

PREV
click me!

Recommended Stories

മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ
വിന്റർ സ്കിൻകെയർ: ചർമ്മം മൃദുവായിരിക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ 3 'ഹോം മോയ്സ്ചറൈസറുകൾ'