മൃഗങ്ങള്‍ ചിരിക്കുമോ? വൈറലായ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

By Web TeamFirst Published Jun 6, 2020, 7:29 PM IST
Highlights

ഒരു സിംഹക്കുഞ്ഞും അതിന്റെ അമ്മയും തമ്മിലുള്ള മനോഹരമായ ബന്ധമാണ് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാനാകുന്നത്.  വെറുതെയിരിക്കുന്ന അമ്മയെ കാലുകൊണ്ട് തോണ്ടി, കളിക്കാന്‍ വിളിക്കുകയാണ് കുഞ്ഞ് സിംഹം. അമ്മയാണെങ്കില്‍ അതോടെ കുഞ്ഞിനൊപ്പം കുത്തിമറിഞ്ഞ് കളിക്കാന്‍ വരികയാണ്

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്ന് മൃഗങ്ങള്‍ക്ക് ചിരിക്കാനറിയില്ല, മനുഷ്യന് അതിന് കഴിയും എന്നാണെന്ന് പലപ്പോഴും പറഞ്ഞുകേള്‍ക്കാറുണ്ട്, ഇല്ലേ? എന്നാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ. 

ജാര്‍ഖണ്ഡില്‍ നിന്നുള്ള മുന്‍ എംപി പരിമള്‍ നഥ്വാനിയാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു സിംഹക്കുഞ്ഞും അതിന്റെ അമ്മയും തമ്മിലുള്ള മനോഹരമായ ബന്ധമാണ് സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാനാകുന്നത്. 

വെറുതെയിരിക്കുന്ന അമ്മയെ കാലുകൊണ്ട് തോണ്ടി, കളിക്കാന്‍ വിളിക്കുകയാണ് കുഞ്ഞ് സിംഹം. അമ്മയാണെങ്കില്‍ അതോടെ കുഞ്ഞിനൊപ്പം കുത്തിമറിഞ്ഞ് കളിക്കാന്‍ വരികയാണ്. ഇതിനിടെ സിംഹക്കുഞ്ഞിന്റെ മുഖത്ത് വിടരുന്ന ഭാവങ്ങളില്‍ ചിരിയും വന്നുപോകുന്നതായി തോന്നാം. സന്തോഷാധിക്യത്താല്‍ ശബ്ദമുണ്ടാക്കി കുഞ്ഞുങ്ങള്‍ കിലുങ്ങിച്ചിരിക്കാറില്ലേ? അതുപോലെ തന്നെയാണ് ഈ കുഞ്ഞന്‍ സിംഹത്തിന്റെ ചിരിയും. 

 

What an adorable showcasing mother-cub bonding at its best. Do watch with the sound on to listen to the tiny roars of the cub as it toddles forward before getting a warm cuddle from its mother. pic.twitter.com/GfqzDNhva0

— Parimal Nathwani (@mpparimal)

 

ഏറെ ഓമനത്തം തോന്നുന്ന കുഞ്ഞ് സിംഹത്തിന്റെ 'ചിരി' കാണാന്‍ നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. പലരും ഇത് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. അമ്മയും കുഞ്ഞും തമ്മിലുള്ള സവിശേഷമായ ബന്ധത്തിന്റെ മനോഹാരിത മനുഷ്യജീവിതത്തില്‍ മാത്രമല്ല, അത് എല്ലാ ജീവജാലങ്ങളുടെ കാര്യത്തിലും ഒരുപോലെയാണെന്നും, സ്‌നേഹത്തിന്റെ വന്യമായ പ്രകടനമെന്നുമെല്ലാം പലരും വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുകയും ചെയ്തിരിക്കുന്നു.

Also Read:- കാടിന് നടുവില്‍ വച്ച് സിംഹക്കൂട്ടം വഴിതടഞ്ഞു ; യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ആംബുലന്‍സില്‍...

click me!