Viral Video : 'ജീവിതം ഇങ്ങനെ കൂടിയാണ്'; ആരുടെയും മനസ് നൊമ്പരപ്പെടുത്തുന്ന വീഡിയോ

Published : Aug 25, 2022, 05:03 PM IST
Viral Video : 'ജീവിതം ഇങ്ങനെ കൂടിയാണ്'; ആരുടെയും മനസ് നൊമ്പരപ്പെടുത്തുന്ന വീഡിയോ

Synopsis

മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നുള്ളതാണ് വേദനിപ്പിക്കുന്ന ഈ കാഴ്ച. തിരക്കുള്ള റോഡിലൂടെ മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ ഒരു അഭ്യാസിയെ പോലെ കുഞ്ഞിനെയും തോളിലിട്ട് ഇദ്ദേഹം വണ്ടിയുമായി കടന്നുപോകുന്നു.

സാമ്പത്തികപ്രയാസങ്ങള്‍ അനുഭവിക്കുന്ന എത്രയോ മനുഷ്യര്‍ നമുക്ക് ചുറ്റിലും ജീവിക്കുന്നുണ്ട്. ചിലരുടെ പ്രശ്നങ്ങള്‍ ഒരു കാഴ്ചയിലോ ഒന്ന് സംസാരിച്ചാലോ ഒന്നും നമുക്ക് മനസിലാകില്ല. മറ്റ് ചിലരെയാണെങ്കില്‍ അവരെ കണ്ടാല്‍ തന്നെ അവരുടെ ജീവിതം എത്രമാത്രം ദുഷ്കരമായാണ് മുന്നോട്ട് പോകുന്നതെന്ന് നമുക്ക് കൃത്യമായി മനസിലാകും. 

അത്തരത്തില്‍ കാണുന്ന ആരുടെയും മനസിനെ നൊമ്പരപ്പെടുത്തുന്നൊരു കാഴ്ചയിലേക്കാണ് ഏവരെയും ക്ഷണിക്കുന്നത്. ഉപജീവനത്തിന് വേണ്ടി കൈക്കുഞ്ഞിനെയുമേന്തി റിക്ഷ വലിക്കുന്ന യുവാവിനെയാണ് ഈ വീഡിയോയില്‍ കാണുന്നത്.

മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്നുള്ളതാണ് വേദനിപ്പിക്കുന്ന ഈ കാഴ്ച. തിരക്കുള്ള റോഡിലൂടെ മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ ഒരു അഭ്യാസിയെ പോലെ കുഞ്ഞിനെയും തോളിലിട്ട് ഇദ്ദേഹം വണ്ടിയുമായി കടന്നുപോകുന്നു. ഒരു കൈ കൊണ്ട് കുഞ്ഞിനെ പിടിച്ചിട്ടുണ്ട്. മറുകൈ കൊണ്ടാണ് റിക്ഷ ഓടിക്കുന്നത്. ഒരുപക്ഷെ ശ്രദ്ധയൊന്ന് പതറിയാല്‍ എതിരെ വരുന്ന വാഹനങ്ങളിലേതെങ്കിലും നിയന്ത്രണം തെറ്റി ചെറുതായി വന്നൊന്ന് തട്ടിയാല്‍ തന്നെ വലിയ ദുരന്തം സംഭവിച്ചേക്കാവുന്ന അവസ്ഥ. 

രാജേഷ് എന്നാണ് ഈ യുവാവിന്‍റെ പേര്. രണ്ട് മക്കളുള്ള ഇദ്ദേഹത്തിന് വീട്ടില്‍ കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്തതിനെ തുടര്‍ന്നാണ് കുഞ്ഞിനെയും കൊണ്ട് ജോലിക്ക് വരേണ്ടിവരുന്നത്. മൂത്ത കുട്ടിയെ വീട്ടില്‍ തന്നെയാക്കി ഇളയ കുഞ്ഞിനെയും കൊണ്ട് റിക്ഷയുമായി വീട്ടില്‍ നിന്ന് എത്തുകയാണിദ്ദേഹം. ശേഷം പട്ടണത്തിലെല്ലാം കറങ്ങിത്തിരിഞ്ഞ് യാത്രക്കാരെ കിട്ടുന്നതിന് അനുസരിച്ച് ഓടും. 

സോഷ്യല്‍ മീഡിയില്‍ എങ്ങനെയോ എത്തിയതാണ് ഇദ്ദേഹത്തിന്‍റെ വീഡിയോ. നിരവധി പേരാണ് ഈ വീഡിയോ പിന്നീട് പങ്കുവച്ചത്. പലരും രാജേഷിന് സഹായങ്ങളെത്തിക്കുന്നുണ്ട് ഇപ്പോള്‍ എന്നാണ് സോഷ്യല്‍ മീഡിയ കമന്‍റുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇത്തരത്തില്‍ ഏറെ കഷ്ടപ്പെട്ട് കുടുംബം പുലര്‍ത്തുന്ന, ഉപജീവനം കണ്ടെത്തുന്ന എത്രയോ മനുഷ്യരുടെ പ്രതിനിധി മാത്രമാണ് രാജേഷ്. അങ്ങനെയുള്ള അസംഖ്യം ജീവിതങ്ങളിലേക്കുള്ള ഒരെത്തിനോട്ടം മാത്രം. 

രാജേഷിന്‍റെ വീഡിയോ...

 

Also Read:- മനുഷ്യത്വം എന്താണെന്ന് ഓര്‍മ്മപ്പെടുത്തും ഈ കടയിലെ നോട്ടീസ്

PREV
click me!

Recommended Stories

അകാലനര അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍
ഈ വിദ്യകൾ അറിയാമെങ്കിൽ അണ്ടർആം ദുർഗന്ധത്തോട് ബൈ ബൈ! എളുപ്പവഴികൾ ഇതാ