എത്ര തിരക്കിട്ട ജീവിതമായാലും എത്ര മത്സരാധിഷ്ടിതമായി മുന്നോട്ട് നീങ്ങിയാലും മനുഷ്യൻ എന്ന നിലയില്‍ നാം പുലര്‍ത്തേണ്ട ധാര്‍മ്മികതയെയും നീതിബോധത്തെയും കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന അനവധി കാഴ്ചകള്‍ സോഷ്യല്‍ മീഡിയിയലൂടെ കാണാനാകും. അത്തരമൊരു കാഴ്ചയിലേക്കാണ് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

ഓരോ ദിവസവും രസകരമായതും കൗതുകമുണര്‍ത്തുന്നതുമായ എത്രയോ വീഡിയോകളും ചിത്രങ്ങളുമാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്. ഇവയില്‍ ചിലതെങ്കിലും നമ്മെ ഒരുപാട് ആഴത്തില്‍ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാകാറുണ്ട്. 

എത്ര തിരക്കിട്ട ജീവിതമായാലും എത്ര മത്സരാധിഷ്ടിതമായി മുന്നോട്ട് നീങ്ങിയാലും മനുഷ്യൻ എന്ന നിലയില്‍ നാം പുലര്‍ത്തേണ്ട ധാര്‍മ്മികതയെയും നീതിബോധത്തെയും കുറിച്ച് ഓര്‍മ്മിപ്പിക്കുന്ന അനവധി കാഴ്ചകള്‍ സോഷ്യല്‍ മീഡിയിയലൂടെ കാണാനാകും. 

അത്തരമൊരു കാഴ്ചയിലേക്കാണ് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഉത്തര്‍പ്രദേശിലെ ദേവരിയയിലുള്ള ഒരു മധുരപലഹാരക്കടയില്‍ തൂക്കിയിരിക്കുന്ന നോട്ടീസിന്‍റെ ചിത്രമാണിത്. ഫ്രീ- ഫ്രീ- ഫ്രീ എന്നാണ് നോട്ടീസിന്‍റെ മുകള്‍ഭാഗത്ത് കുറിച്ചിരിക്കുന്നത്. ഇത് മാത്രം കണ്ടാല്‍ തീര്‍ച്ചയായും കാര്യം മനസിലാകണെമന്നില്ല. എന്തോ സൗജന്യമായി നല്‍കുന്നുവെന്ന് മാത്രം മനസിലാക്കാം. 

സംഭവമെന്താണെന്ന് വിശദമാക്കാം. അനാഥരായ കുഞ്ഞുങ്ങള്‍ക്ക് ഇവിടെ നിന്ന് സൗജന്യമായി കേക്ക് നല്‍കുമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്. അമ്മയും അച്ഛനുമില്ലാത്ത 14 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഈ കടയില്‍ നിന്ന് ഇഷ്ടമുള്ള കേക്ക് വാങ്ങിക്കാം. സമ്പൂര്‍ണ സൗജന്യമായി...

ഇതറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് കടയില്‍ കേക്ക് കൗണ്ടറില്‍ തൂക്കിയിരിക്കുന്നത്. അതിനപ്പുറത്ത് ചില്ലുകൂട്ടിനകത്തായി വിവിധ തരം കേക്കുകളും മറ്റും വച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. 

ഐഎഎസ് ഉദ്യോഗസ്ഥൻ അവനീഷ് ശരണ്‍ ആണ് ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. നിരവധി പേരാണ് പിന്നീടിത് ഏറ്റെടുത്തത്. മനുഷ്യത്വം എന്നാല്‍ എന്താണെന്നത് ഓര്‍മ്മപ്പെടുത്തുന്ന ചിത്രമെന്നും, വളരെയധികം അഭിനന്ദനം അറിയിക്കുന്ന തീരുമാനമാണ് കടക്കാരുടെതെന്നും ഇവര്‍ ഏവര്‍ക്കും മാതൃകയാണെന്നുമെല്ലാം മിക്കവരും കമന്‍റിലൂടെ കുറിച്ചിരിക്കുന്നു. എന്തായാലും ഇത്തരത്തില്‍ സൗജന്യമായി കേക്ക് ലഭിക്കുന്ന കുഞ്ഞുങ്ങളുടെ സന്തോഷം ആലോചിക്കുമ്പോള്‍ തീര്‍ച്ചയായും ഈ തീരുമാനത്തിന് കയ്യടിച്ചല്ലേ മതിയാകൂ. 

Also Read:- 'ഒരു അവധി പോലുമില്ലാതെ 27 വര്‍ഷം ജോലി ചെയ്തതിന് ലഭിച്ച അംഗീകാരം'