അമ്മയാകാനുള്ള ഒരുക്കത്തിൽ ആണ് മിനിസ്‌ക്രീൻ താരം പാർവതി കൃഷ്ണൻ. തന്റെ ഗർഭകാല വിശേഷങ്ങളും ചിത്രങ്ങളും പാർവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. പാർവതിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും വൈറലായിരുന്നു.

അടുത്തിടെ നിറവയറിൽ നൃത്തം ചെയ്യുന്ന വീഡിയോയും പാര്‍വതി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. നിരവധി ആളുകൾ നല്ല അഭിപ്രായവുമായി രംഗത്തെത്തിയപ്പോഴും ചിലര്‍ പാര്‍വതിയെ വിമര്‍ശിക്കുകയും ചെയ്തു. ഇതിനൊക്കെ ചുട്ടമറുപടി നല്‍കിയാണ് പാര്‍വതി പ്രതികരിച്ചത്. 

 

ഇപ്പോഴിതാ വീണ്ടുമൊരു  മനോഹര നൃത്തവുമായി എത്തിയിരിക്കുകയാണ് താരം. ഇത്തവണ ഒപ്പം ഭര്‍ത്താവ് ബാലഗോപാലുമുണ്ട്. നീല നിറത്തിലുള്ള ഗൗണാണ് താരത്തിന്‍റെ വേഷം. ഇത് ഒമ്പതാം മാസമാണെന്നും പാര്‍വതി വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചു. 

 

Also Read: 'ആദ്യത്തെ മൂന്നുമാസം അല്‍പ്പം ബുദ്ധിമുട്ടായിരുന്നു'; ഗര്‍ഭകാല വിശേഷങ്ങളുമായി പേളി...