അവിടെ ഗ്രൗണ്ടിൽ കടുത്ത മത്സരം; ഇവിടെ ഗാലറിയിൽ തൂങ്ങിയാടുന്ന പൂച്ച; ഒടുവിൽ സംഭവിച്ചത്...

Published : Sep 15, 2021, 09:41 AM ISTUpdated : Sep 15, 2021, 09:44 AM IST
അവിടെ ഗ്രൗണ്ടിൽ കടുത്ത മത്സരം; ഇവിടെ ഗാലറിയിൽ തൂങ്ങിയാടുന്ന പൂച്ച; ഒടുവിൽ സംഭവിച്ചത്...

Synopsis

സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം നടക്കുമ്പോഴാണ് ഗാലറിയിലെ കൈവരിയിൽ മുൻകാലുകളിലൊന്ന് കുടുങ്ങി പൂച്ച തൂങ്ങിയാടിയത്.

കോളജുകൾ തമ്മിലുള്ള ഫുട്ബോൾ മത്സരം പുരോഗമിക്കുന്നതിനിടയില്‍ ഒരു പൂച്ച അപകടത്തിൽ അകപ്പെട്ടതിന്‍റെ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ മയാമിയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തിലാണ് സംഭവം നടന്നത്.

സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം നടക്കുമ്പോഴാണ് ഗാലറിയിലെ കൈവരിയിൽ മുൻകാലുകളിലൊന്ന് കുടുങ്ങി പൂച്ച തൂങ്ങിയാടിയത്. ഉടന്‍ തന്നെ അതിനെ രക്ഷിക്കാനായിരുന്നു കാണികൾ ശ്രമിച്ചത്. ഗാലറിയിലെ കൈവരിയില്‍ തൂങ്ങിക്കിടന്ന് ജീവന്‍മരണ പോരാട്ടത്തിലായിരുന്നു പൂച്ച.

പിടിവിട്ട പൂച്ച വന്ന് വീണത് താഴെ കാണികൾ നിവർത്തിപ്പിടിച്ച പതാകയിലേക്കായിരുന്നു. അങ്ങനെ പൂച്ചയുടെ ജീവന്‍ കാണികള്‍ രക്ഷിച്ചു. പൂച്ചയ്ക്ക് നിലവിൽ പരുക്കുകളൊന്നുമില്ല. സുരക്ഷാ ജീവനക്കാർ എത്തി പൂച്ചയെ കൊണ്ടുപോവുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 


 

Also Read: മുന്നിൽ കാർഡ്ബോർഡ് ബോക്സ്, പിന്നെ ഒന്നും നോക്കിയില്ല, പൂച്ചക്കുട്ടി ചെയ്തതു...

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ