സ്വിമ്മിംഗ് പൂളിന് സമീപം ഉറങ്ങിക്കിടന്നയാളുടെ അടുത്തേയ്ക്ക് കരടി; പിന്നീട് സംഭവിച്ചത്...

Published : Sep 15, 2020, 03:55 PM IST
സ്വിമ്മിംഗ് പൂളിന് സമീപം  ഉറങ്ങിക്കിടന്നയാളുടെ അടുത്തേയ്ക്ക് കരടി; പിന്നീട് സംഭവിച്ചത്...

Synopsis

ഡോണിന്‍റെ ഭര്‍ത്താവ് മാറ്റ് ആണ് സ്വിമ്മിംഗ് പൂളിന് സമീപത്ത് ഉച്ചമയക്കത്തിലേര്‍പ്പെട്ടത്. പെട്ടെന്ന് ഒരു കരടി പൂളിന് സമീപം എത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

നീന്തല്‍ക്കുളത്തിന് സമീപം ഉറങ്ങിക്കിടന്നയാളുടെ അടുത്തേയ്ക്ക് അപ്രതീക്ഷിതമായി ഒരു കരടി. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ ആണിത്. 

ഡോണ്‍ ബെറ്റെ എന്ന യുവതിയാണ് വീഡിയോ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഡോണിന്‍റെ ഭര്‍ത്താവ് മാറ്റ് ആണ് സ്വിമ്മിംഗ് പൂളിന് സമീപത്ത് ഉച്ചമയക്കത്തിലേര്‍പ്പെട്ടത്. പെട്ടെന്ന് ഒരു കരടി പൂളിന് സമീപം എത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. പൂളിലെ വെള്ളം കുടിച്ചതിന് ശേഷം ആശാന്‍ നേരെ ഉറങ്ങിക്കിടന്നയാളുടെ അടുത്തേയ്ക്ക് നീങ്ങുകയാണ്.

ശേഷം കരടി അയാളുടെ കാല്‍ മണത്ത് നോക്കി. പെട്ടെന്ന് ആ സ്പര്‍ശനത്തില്‍ അയാള്‍ ചാടി എഴുന്നേല്‍ക്കുകയായിരുന്നു. അപ്പോഴേയ്ക്കും കരടി പേടിച്ചു ഓടുകയും ചെയ്തു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്തോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്.

Also Read: 'കൊറോണയെ അകറ്റൂ'; യുവതിയെ മാസ്ക് ധരിപ്പിച്ച് അരയന്നം; വീഡിയോ വൈറല്‍...

PREV
click me!

Recommended Stories

ശൈത്യകാലത്ത് വരണ്ട ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം ഉറപ്പ്
വിമാനയാത്രയിലും ചർമ്മത്തിന് തിളക്കം വേണോ? പ്രിയങ്ക ചോപ്രയുടെ ‘ഹൈഡ്രേഷൻ’ രഹസ്യം ഇതാ