മാസ്ക്, കയ്യുറ, സാനിറ്റൈസര്‍, സാമൂഹികഅകലം പാലിക്കുക ഇതൊക്കെയാണ് നിലവില്‍ കൊവിഡ് പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍. പലപ്പോഴും മാസ്ക് ധരിക്കുമ്പോൾ അസ്വസ്ഥതകള്‍ ഉണ്ടാകാം. പക്ഷേ അതെല്ലാം സഹിച്ചുതന്നെ മാസ്ക് ധരിച്ചുകൊണ്ടുള്ള ഒരു ജീവിതം നമ്മുക്ക് ശീലമായി കഴിഞ്ഞു. എന്നിരുന്നാലും മാസ്ക് വയ്ക്കാന്‍ മടിയുള്ളവരും മാസ്ക് കഴുത്തിലേയ്ക്ക് വലിച്ചു താഴ്ത്തി ഇടുന്നവരും ഉണ്ട്. അത്തരക്കാരെ ഒന്ന് ചിന്തിപ്പിക്കുകയും ഏറേ ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

മാസ്ക് ശരിയായി ധരിക്കാതെ, കഴുത്തിലേയ്ക്ക്  താഴ്ത്തി ഇട്ടിരിക്കുന്ന ഒരു യുവതിയെയും ഒരു അരയന്നത്തെയും (രാജഹംസം) ആണ് വീഡിയോയില്‍ കാണുന്നത്. അരയന്നത്തിന്റെ അടുത്തേയ്ക്ക് നീങ്ങിയ യുവതിയുടെ മാസ്ക് ശരിയായി ധരിപ്പിക്കുന്ന അരയന്നത്തെയാണ് പിന്നീട് നാം കാണുന്നത്. 

 

യുവതിയെ പോലും ഞെട്ടിച്ച് പെട്ടെന്നാണ് അരയന്നം യുവതിയുടെ മാസ്കിലേയ്ക്ക് നീങ്ങിയതും ശരിയായി അവ ഇട്ടുകൊടുത്തതും. ട്വിറ്ററിലൂടെ വൈറലായ വീഡിയോ ഇതിനോടകം 25 ലക്ഷത്തിലധികം പേരാണ് കണ്ടത്.  

Also Read: 'മാസ്ക് മുഖ്യം'; കൈയില്‍ കിട്ടിയ തുണിക്കഷ്ണം മുഖാവരണമാക്കി കുരങ്ങന്‍; വീഡിയോ വൈറല്‍...