പലഹാരം മോഷ്ടിക്കുന്ന കുട്ടിക്കുറുമ്പി; വെെറലായി വീഡിയോ

Web Desk   | Asianet News
Published : Aug 15, 2020, 10:01 AM ISTUpdated : Aug 15, 2020, 10:05 AM IST
പലഹാരം മോഷ്ടിക്കുന്ന കുട്ടിക്കുറുമ്പി; വെെറലായി വീഡിയോ

Synopsis

ഗ്രില്‍ വാതില്‍ പൊക്കിമാറ്റി അകത്തുകടന്ന ശേഷം അത് പഴയത് പോലെ വയ്ക്കാനും ഈ മിടുക്കി മറന്നില്ല. പലഹാരം എടുക്കാൻ കയറിയപ്പോൾ കെെ തട്ടി സ്ഥലം മാറിപ്പോയ വെള്ളക്കുപ്പികള്‍ പഴയ രീതിയില്‍ ക്രമീകരിക്കുകയും ചെയ്തു. 

അടുക്കളയില്‍ കയറി പലഹാര പാത്രം മോഷ്ടിക്കുന്ന കുട്ടിക്കുറുമ്പിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അപകടം വരുത്താതിരിക്കാന്‍ പണിത ഗ്രില്‍ വാതില്‍ വളരെ  തന്ത്രപരമായി തുറന്നാണ് ഒരു വയസ്സുള്ള ഈ കുട്ടിക്കുറുമ്പി അകത്തുകടന്നത്.

മോഷണമായിരുന്നു ലക്ഷ്യമെങ്കിലും ഇവൾ വാതില്‍ തുറക്കുന്നത് മുതല്‍ തിരിച്ചിറങ്ങുന്നത്  വരെയുള്ള ഓരോ ചലനവും ഏറെ ചിരിപ്പിക്കുന്നതും അഭിനന്ദനവും നേടുന്നതാണ്.

ഗ്രില്‍ വാതില്‍ പൊക്കിമാറ്റി അകത്തുകടന്ന ശേഷം അത് പഴയത് പോലെ വയ്ക്കാനും ഇവൾ മറന്നില്ല. പലഹാരം എടുക്കാൻ കയറിയപ്പോൾ കെെ തട്ടി സ്ഥലം മാറിപ്പോയ വെള്ളക്കുപ്പികള്‍ പഴയ രീതിയില്‍ ക്രമീകരിക്കുകയും ചെയ്തു. പലഹാരം വച്ചിരുന്ന അലമാരയുടെ വാതിൽ തുറന്ന ശേഷം അടയ്ക്കുകയും ചെയ്തും. അതാണ് കാഴ്ചക്കാരെ ഏറെ അതിശയിപ്പിച്ചത്. 

പലഹാരം എടുത്ത ശേഷം  ഒരു കള്ളച്ചിരിയുമായി തിരിച്ചിറങ്ങിയപ്പോഴും ഈ കുട്ടിക്കുറുമ്പി വാതില്‍ അടയ്ക്കാന്‍ മറന്നില്ല. കുഞ്ഞിന്റെ അമ്മ ജാനിയേല്‍ പാമര്‍ ആണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചത്. മകൾ തനിയെ ചെയ്തതാണെന്നും വീഡിയോ ലെെക്ക് ചെയ്തവർക്ക് അമ്മ  ജാനിയേല്‍ നന്ദി പറയുകയും ചെയ്തു. നിരവധി പേർ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

93-ാം പിറന്നാളിൽ തകർപ്പൻ ചുവടുമായൊരു മുത്തശ്ശി; വീഡിയോ വൈറല്‍

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ