പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് ഇവിടെയൊരു മുത്തശ്ശി. തന്‍റെ 93-ാമത്തെ പിറന്നാള്‍ ആഘോഷത്തിനിടെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ഒരു മുത്തശ്ശിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

കൊൽക്കത്ത സ്വദേശിനിയാണ് ഈ മുത്തശ്ശി. കൊച്ചുമകൻ ഗൗരവാണ് വീട്ടില്‍ വച്ച് നടന്ന മുത്തശ്ശിയുടെ പിറന്നാള്‍ ആഘോഷത്തിന്‍റെ കിടിലന്‍ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.  

വെള്ളയും ഗോള്‍ഡും നിറത്തിലുള്ള സാരിയുടുത്ത് 'ആംഖ് മാരേ' എന്ന ബോളിവുഡ് ഗാനത്തിനൊത്ത് നൃത്തം ചെയ്യുന്ന സുന്ദരിയായ മുത്തശ്ശിയെ ആണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

 

നിരവധി പേരാണ് മുത്തശ്ശിക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ഈ പ്രായത്തിലും മുത്തശ്ശിയുടെ ചുറുചുറുക്ക് ഒന്നു കാണേണ്ടത് തന്നെയാണ് എന്നാണ് ആളുകളുടെ അഭിപ്രായം. 

 

Also Read: 103-ാം വയസ്സില്‍ ആദ്യ ടാറ്റൂ; ഏറ്റവും വലിയ ആഗ്രഹം നിറവേറിയതിന്‍റെ സന്തോഷത്തിലൊരു മുത്തശ്ശി...

ഇങ്ങനെയൊരു മുത്തശ്ശി വേണമെന്ന് ആരും കൊതിച്ചുപോകും; വൈറലായി കുറിപ്പ്...