മുടി വെട്ടുന്നതിനിടയില്‍ ഇങ്ങനെ ചിരിക്കാമോ; വൈറലായി വീഡിയോ...

Published : Oct 12, 2020, 03:20 PM ISTUpdated : Oct 12, 2020, 03:25 PM IST
മുടി വെട്ടുന്നതിനിടയില്‍ ഇങ്ങനെ ചിരിക്കാമോ; വൈറലായി വീഡിയോ...

Synopsis

നാല് ലക്ഷത്തിലേറെപ്പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. തലയിലേക്ക് റേസര്‍ കൊണ്ടു വരുമ്പോഴേയ്ക്കും ചിരി തുടങ്ങുകയാണ്. 

സാധാരണ മുടി വെട്ടുന്നത് കുട്ടികള്‍ക്ക് അത്ര ഇഷ്ടമുള്ള കാര്യമല്ല.  മുടി വെട്ടുന്ന കാര്യം പറയുമ്പോള്‍ പോലും കരയുന്നവരാണ് മിക്ക കുട്ടികളും. എന്നാല്‍ മുടി വെട്ടാനായി ബാര്‍ബര്‍ ഷോപ്പിലിരിക്കുന്ന ഈ കുരുന്ന് കരയുന്നില്ലെന്നു മാത്രമല്ല, കുടുകുടെ ചിരിക്കുകയാണ്. 

അമ്മയുടെ മടിയിൽ ഇരുന്നുകൊണ്ട് മുടിവെട്ടാനുപയോഗിക്കുന്ന ഇലക്ട്രിക് റേസറിന്റെ വയര്‍ കൈയ്യില്‍പ്പിടിച്ച് പൊട്ടിച്ചിരിക്കുകയാണ് കുരുന്ന്. തലയിലേക്ക് റേസര്‍ കൊണ്ടു വരുമ്പോഴേയ്ക്കും ചിരി തുടങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ഒരു വീഡിയോയാണിത്. 

 

'ഹാപ്പി ഫ്രൈഡേ'യെന്ന അടിക്കുറിപ്പോടെ സിസിടിവി ഇഡിയറ്റ്‌സെന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് നാല് ലക്ഷത്തിലേറെപ്പേരാണ് വീഡിയോ കണ്ടത്. 

Also Read: എട്ടുവയസ്സുകാരി സ്വിമ്മിങ് പൂളിൽ നീന്തിക്കളിക്കുന്നത് 11 അടി നീളമുള്ള പെരുമ്പാമ്പുമൊത്ത്!

 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ