ഇസ്രായേലില്‍ നിന്നുള്ള എട്ടുവയസ്സുകാരി സ്വിമ്മിങ് പൂളിൽ  നീന്തിക്കളിക്കുന്നത്  തന്റെ വളർത്തുമൃഗമായ ബെല്ലെയുമൊത്താണ്. പൂച്ചയോ പട്ടിയോ അല്ല, പെരുമ്പാമ്പാണ് ബെല്ലെ. ഇൻബാര്‍ എന്ന കൊച്ചുമിടുക്കി തന്‍റെ വീടിനു പുറകിലുള്ള സ്വിമ്മിങ് പൂളിൽ 11 അടി നീളമുള്ള ബെല്ലെയ്ക്കൊപ്പം നീന്തിക്കളിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. 

ഇന്‍ബാര്‍ ഓമനിച്ചു വളർത്തുന്ന ഈ പെരുമ്പാമ്പിന് 'ബെല്ലെ' എന്നു പേരുനൽകിയതിനു പിന്നിലും ഒരു കാരണമുണ്ട്. വാൾട്ട് ഡിസ്നിയുടെ ബ്യൂട്ടി ആൻഡ് ദ് ബീസ്റ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഇങ്ങനെ പേരു നൽകിയത്. ചിത്രത്തിലുടനീളം ബെല്ലെ എന്ന കഥാപാത്രം മഞ്ഞ വസ്ത്രമണിഞ്ഞാണ് നടക്കുന്നത്. സമാനമായി മഞ്ഞ നിറമുള്ള ചര്‍മ്മമായതിനാലാണ്  'ബെല്ലെ' എന്നു വിളിക്കുന്നത്. 

വന്യമൃ​ഗങ്ങളെ സംരക്ഷിക്കുന്ന കർഷക കുടുംബമാണ് ഇൻബാറിന്റേത്. ധാരാളം മൃ​ഗങ്ങളെയും ഇൻബാറിന്റെ വീട്ടിൽ വളർത്തുന്നുണ്ട്. റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Also Read: യുവതികളോടൊപ്പം സ്വിമ്മിങ് പൂളില്‍ നീന്തുന്ന നായ; വൈറലായി വീഡിയോ...