റെസ്റ്റോറന്‍റില്‍ ഒരു പുള്ളിപ്പുലി; ഭയന്ന് ആളുകള്‍; പിന്നീട് സംഭവിച്ചത്...

Published : Sep 09, 2020, 03:37 PM ISTUpdated : Sep 09, 2020, 05:11 PM IST
റെസ്റ്റോറന്‍റില്‍ ഒരു പുള്ളിപ്പുലി; ഭയന്ന് ആളുകള്‍; പിന്നീട് സംഭവിച്ചത്...

Synopsis

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ റെസ്റ്റോറന്‍റില്‍ ഒരു പുള്ളിപ്പുലി വന്നതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ റെസ്റ്റോറന്‍റില്‍ ഒരു പുലി വന്നാല്‍ എന്തുചെയ്യും? അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ദക്ഷിണാഫ്രിക്കയിലെ സിംഗിത എബോണി ലോഡ്ജിലാണ് സംഭവം നടന്നത്. 

ഇവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഒരു ഭാവ വ്യത്യാസവുമില്ലാതെ  റെസ്റ്റോറന്‍റിലൂടെ കടന്നുപോകുന്ന പുള്ളിപ്പുലിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

ആളുകള്‍ പരിഭ്രാന്തിയിലായാലും ആശാന്‍ ഇതൊന്നും ശ്രദ്ധിക്കാതെ പുറത്തേയ്ക്ക് നടന്നുപോവുകയായിരുന്നു. റെസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഒരാളാണ് വീഡിയോ പകര്‍ത്തിയത്.  ലോഡ്ജിന് മുന്‍പില്‍ ഇതിനുമുന്‍പും പുള്ളിപ്പുലി വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

Also Read: വായുവിൽ നീന്തി കുട്ടി; ഒപ്പം ചിരിച്ച് കളിച്ച് ഡോൾഫിന്‍; രസകരം ഈ വീഡിയോ...

PREV
click me!

Recommended Stories

കൈകളിലെ കരിവാളിപ്പ് മാറണോ? വീട്ടിൽ പരീക്ഷിക്കാവുന്ന എളുപ്പവഴികൾ
പുരികം ഇനി പെർഫെക്റ്റാകും; ജെൻ സി ഏറ്റെടുത്ത ഐബ്രോ മേക്കപ്പ് ഹാക്കുകൾ