അക്വേറിയത്തിൽ ഡോൾഫിനൊപ്പം കളിക്കുന്ന ഒരു കുഞ്ഞിന്‍റെ വീഡിയോയാണ്  ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. അക്വേറിയത്തിലെ ഭീമൻ ഡോൾഫിനെ കണ്ട് അത്ഭുതപ്പെട്ട് നിന്ന കുട്ടിയെ കൂടെയുള്ള ഒരാൾ വായുവിലൂടെ നീന്തിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

ഇത് കണ്ട് ആസ്വദിക്കുകയും ഈ കുഞ്ഞിനെ വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയും ചെയ്യുന്ന ഡോൾഫിനെയും വീഡിയോയില്‍ വ്യക്തമാണ്. ശേഷം കുട്ടിക്ക് പിന്നാലെ വെള്ളത്തിലൂടെ നീന്തുകയാണ് ഡോൾഫിന്‍. 

 

'നേച്ചർ ഈസ് ലിറ്റ്' എന്ന ട്വിറ്റർ അക്കൗണ്ടിലൂടെയാണ് 24 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ പ്രചരിക്കുന്നത്. ഡോൾഫിനെ ചിരിപ്പിക്കുന്ന കുട്ടിയെന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലായത്. നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റുകളുമായി എത്തുകയും ചെയ്തു. 

Also Read: സോപ്പിട്ട് വൃത്തിയായി കൈകള്‍ കഴുകുന്ന ഒറാങ്കുട്ടാൻ; വീഡിയോ വൈറല്‍...