പ്രായമൊക്കെ വെറും നമ്പറല്ലേ; ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് ഫറൂഖ് അബ്ദുള്ള; വൈറലായി വീഡിയോ

Published : Mar 04, 2021, 10:57 PM IST
പ്രായമൊക്കെ വെറും നമ്പറല്ലേ; ബോളിവുഡ് ഗാനത്തിന് ചുവടുവച്ച്  ഫറൂഖ് അബ്ദുള്ള; വൈറലായി വീഡിയോ

Synopsis

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള നൃത്തം ചെയ്യുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിച്ച് നൃത്തം ചെയ്യുന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിന്‍റെ കൊച്ചുമകളുടെ വിവാഹത്തിനാണ് ഫറൂഖ് അബ്ദുള്ള ബോളിവുഡ് ഗാനത്തിന് ചുവടുവച്ചത്. 

1968ല്‍ പുറത്തിറങ്ങിയ  'ആജ് കല്‍ തേരേ മേരേ പയാര് കേ ചര്‍ഛേ' എന്ന ബോളിവുഡ് ഗാനത്തിനാണ് 83കാരന്‍ ചുവച്ചുവച്ചത്. പ്രോത്സാഹനമേകാന്‍ അമരീന്ദർ സിങ്ങും മറന്നില്ല. വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി.

 

 

പ്രായമൊക്കെ വെറും നമ്പറല്ലേ എന്ന് തെളിയിക്കുകയാണ് ഈ വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം.

Also Read: പാനിപൂരി കഴിക്കുന്ന കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി; വൈറലായി വീഡിയോ...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ