പാനിപൂരി കഴിക്കുന്ന മന്ത്രിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

വഴിയോര കച്ചവടക്കാരന്‍ കയ്യില്‍ വച്ചു തരുന്ന, പുളിയും മധുരവും എരിവുമെല്ലാം നിറഞ്ഞ ആ കുഞ്ഞ് കുമിള ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? വടക്കേ ഇന്ത്യയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഗോള്‍ഗപ്പ അഥവാ പാനിപൂരി.

കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും പാനിപൂരി ഫാനാണ്. പാനിപൂരി കഴിക്കുന്ന മന്ത്രിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഞായറാഴ്ച വാരണാസിയിലെ ഒരു കടയില്‍ നിന്നാണ് മന്ത്രി ബനാറസി പാനിപൂരി കഴിച്ചത്.

View post on Instagram

വീഡിയോ ഇന്ത്യ ടുഡേ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ പാനിപൂരി പ്രേമികള്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും തൊഴിലാളികളെത്തിയതിനു പിന്നാലെ കേരളത്തിലും വ്യാപകമായ ഒരു വിഭവമാണ് പാനിപൂരി. മലയാളികള്‍ ഇത് ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. 

Also Read: വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ സ്‌നാക്‌സ്...