അന്ന് 93 കിലോ, നാല് മാസം കൊണ്ട് 14 കിലോ കുറച്ചു, ശരീരഭാരം കുറയ്ക്കാൻ പ്രധാനമായി ശ്രദ്ധിച്ച 9 കാര്യങ്ങൾ

By Web TeamFirst Published May 25, 2019, 9:59 AM IST
Highlights

കന്ദർപിന് 93 കിലോയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. നാല് മാസം കൊണ്ടാണ് 14 കിലോ കുറച്ചത്. നടക്കാനും ഇരിക്കാനും പ്രയാസമായിരുന്നു, ജോലി ചെയ്യാനുള്ള താൽപര്യം കുറഞ്ഞു, എന്നും ഓരോ അസുഖങ്ങൾ വരുമായിരുന്നുവെന്ന് കന്ദർപ് പറയുന്നു. ശരീരഭാരം കുറയ്ക്കാൻ പല മരുന്നുകളും കഴിച്ചും. എന്നിട്ടും വലിയ മാറ്റമൊന്നും ഉണ്ടായില്ലെന്നും കന്ദർപ് പറഞ്ഞു. 

31കാരനായ കന്ദർപിനെ അമിതവണ്ണം വലാതെ അലട്ടിയിരുന്നു. നടക്കാനും ഇരിക്കാനും പ്രയാസമായിരുന്നു, ജോലി ചെയ്യാനുള്ള താൽപര്യം കുറഞ്ഞു, എന്നും ഓരോ അസുഖങ്ങൾ വരുമായിരുന്നുവെന്ന് കന്ദർപ് പറയുന്നു. ശരീരഭാരം കുറയ്ക്കാൻ പല മരുന്നുകളും കഴിച്ചു. എന്നിട്ടും വലിയ മാറ്റമൊന്നും ഉണ്ടായില്ലെന്നും കന്ദർപ് പറഞ്ഞു. 

കന്ദർപിനെ പ്രധാനമായി അലട്ടിയിരുന്ന പ്രശ്നങ്ങളിലൊന്നായിരുന്നു കൊളസ്ട്രോൾ. കൊളസ്ട്രോൾ ഓരോ ദിവസവും കഴിയുന്തോറും കൂടി വരികയാണ് ചെയ്തതു. 93 കിലോയായിരുന്നു ആദ്യം ഉണ്ടായിരുന്നത്. നാല് മാസം കൊണ്ടാണ് 14 കിലോ കുറച്ചത്. ശരീരഭാരം കുറയ്ക്കാനായി കന്ദർപ് ശ്രദ്ധിച്ചിരുന്ന കാര്യങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

രാവിലെ എഴുന്നേറ്റ ഉടൻ വെറും വയറ്റിൽ രണ്ട് ​​ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുമായിരുന്നു.

രണ്ട്...

ക്യത്യം എട്ട് മണിക്ക് ബ്രേക്ക്ഫാസ്റ്റ്. ചപ്പാത്തിയോ ഓട്സ് അല്ലെങ്കിൽ ​ഗോതമ്പ് ബ്രഡ് 2 എണ്ണം, ഏതെങ്കിലും വെജ് കറി, ​ഗ്രീൻ ടീ ഒരു ​ഗ്ലാസ്.... ഇതായിരുന്നു കന്ദർപ് രാവിലെ കഴിച്ചിരുന്നത്.

മൂന്ന്...

11 മണിക്ക് ഏതെങ്കിലും ഒരു ഫ്രൂട്ട്. ( ആപ്പിൾ, ഓറഞ്ച്, പേരക്ക ഏതെങ്കിലും ഒരു ഫ്രൂട്ട്). അല്ലെങ്കിൽ നടസ് 5 എണ്ണം ( പിസ്ത, ബദാം, അണ്ടിപരിപ്പ് ഇതിൽ ഏതെങ്കിലും നടസ്) ഇതായിരുന്നു 11 മണിക്ക് കഴിച്ചിരുന്നത്.

നാല്...

ഇടനേരങ്ങളിൽ ധാരാളം വെള്ളം കുടിക്കും. ദിവസവും കുറഞ്ഞത് 4 ലിറ്റർ വെള്ളം കുടിക്കുമായിരുന്നുവെന്ന് കന്ദർപ് പറയുന്നു. ജീരക വെള്ളം, കറുവപ്പട്ട വെള്ളം ഇവ ശരീരഭാരം കുറയാൻ വളരെ നല്ലതാണ്. 

അഞ്ച്...

ക്യത്യം 1 മണിക്ക് തന്നെ ഉച്ചഭക്ഷണം കഴിക്കുമായിരുന്നു. ചോറിന്റെ അളവ് കുറച്ച് പച്ചക്കറികൾ കൂടുതൽ ചേർത്താണ് കന്ദർപ് കഴിച്ചിരുന്നത്. സാലഡ് പ്രധാന ഭക്ഷണമായിരുന്നു. ഇലക്കറികൾ ധാരാളം കഴിച്ചിരുന്നു. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി. കിച്ചടി പ്രധാന വിഭവമായിരുന്നുവെന്ന് കന്ദർപ് പറയുന്നു. 

ആറ്...

നാല് മണിക്ക് ചായ, കാപ്പി എന്നിവ ഒഴിവാക്കി. പകരം കുടിച്ചിരുന്നത് ഒരു ​ഗ്ലാസ് ​ഗ്രീൻ ടീ. സ്നാക്ക്സായി ​ഗ്രീൻ ടീയുടെ കൂടെ നട്സ് അല്ലെങ്കിൽ ഡയറ്റ് റെസ്ക്കോ ആണ് വെെകുന്നേരങ്ങളിൽ കഴിച്ചത്.

ഏഴ്...

രാത്രി എട്ട് മണിക്ക് മുമ്പ് തന്നെ അത്താഴം കഴിക്കുമായിരുന്നു. ചപ്പാത്തി 2 എണ്ണം അല്ലെങ്കിൽ പാൽ ചേർക്കാത്ത ഓട്സ് ഒരു ബൗൾ അതായിരുന്നു രാത്രിയിലെ പ്രധാന ഭക്ഷണം.

എട്ട്...

ജങ്ക് ഫുഡ് പൂർണമായി ഒഴിവാക്കി. ചായ, കാപ്പി, ചോക്ലേറ്റ്സ്,ബേക്കറി പലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവയും ഒഴിവാക്കി. 

ഒൻപത്...

രാവിലെയും വെെകിട്ടും ഒരു മണിക്കൂർ നടക്കാൻ സമയം മാറ്റിവയ്ക്കുമായിരുന്നു. അരമണിക്കൂർ യോ​ഗ ചെയ്യാനും സമയം കണ്ടെത്തിയിരുന്നു. 


 

click me!