
ഇൻസ്റ്റാഗ്രാം തുറന്നാൽ ഇപ്പോൾ ആകെ മൊത്തം പതയാണ്! പണ്ട് കുളിക്കുമ്പോൾ സോപ്പ് പതപ്പിച്ചു കളിച്ചിരുന്ന നമ്മൾ ഇപ്പോൾ മുഖത്ത് മാസ്ക് ഇട്ട് പതപ്പിക്കുകയാണ്. സോഷ്യൽ മീഡിയയിലെ പുതിയൊരു 'ബുൾബുൾ' ട്രെൻഡിലാണ് ഇപ്പോൾ ജെൻ സി. മുഖത്ത് മാസ്ക് ഇട്ട് മിനിറ്റുകൾക്കുള്ളിൽ അത് പതഞ്ഞു പൊങ്ങുന്നതും, മുഖം ഒരു ക്ലൗഡ് പോലെയാകുന്നതും ഇൻസ്റ്റാഗ്രാം റീലുകളിൽ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഇതിന്റെ പേരാണ് 'ബബിൾ മാസ്കിംഗ്'. മുഖത്ത് പുരട്ടി നിമിഷങ്ങൾക്കുള്ളിൽ ആകെ പതഞ്ഞു പൊങ്ങുന്ന ഈ മാസ്ക് സ്കിൻ കെയറിനേക്കാൾ ഉപരി ഒരു ഫൺ എക്സ്പീരിയൻസ് കൂടിയാണ്.
കാണാൻ നല്ല രസമാണെങ്കിലും ഇതിന് പിന്നിൽ പക്കാ കെമിസ്ട്രി ഉണ്ട്. ഈ മാസ്ക് വായുവിലെ ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ രാസപ്രവർത്തനം നടക്കുകയും ചെറിയ കുമിളകൾ ഉണ്ടാവുകയും ചെയ്യുന്നു. ചർമ്മത്തിലെ സുഷിരങ്ങളിലേക്ക് ഓക്സിജൻ എത്തിക്കാനും അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കും എണ്ണമയവും നീക്കം ചെയ്യാനുമാണ് ഈ മാസ്ക് പ്രധാനമായും ഉപയോഗിക്കുന്നത്. സാധാരണ മാസ്ക് ഉപയോഗിക്കുമ്പോൾ ലഭിക്കുന്നതിനേക്കാൾ ആഴത്തിലുള്ള ക്ലീനിംഗ് ഇത് നൽകുന്നു എന്നാണ് പറയപ്പെടുന്നത്.
ജെൻ സികൾക്ക് എപ്പോഴും വേണ്ടത് 'എക്സ്പീരിയൻസ്' ആണ്. സാധാരണ സ്കിൻ കെയർ ബോറടിപ്പിക്കുന്ന ഒന്നാണെങ്കിൽ ബബിൾ മാസ്കിംഗ് വളരെ എൻ്റർടെയിനിംഗ് ആണ്.
ബബിൾ മാസ്ക് ഉപയോഗിക്കുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ടെന്ന് ചർമ്മ സംരക്ഷണ വിദഗ്ദ്ധർ പറയുന്നു:
എല്ലാ സ്കിൻ കെയർ ട്രെൻഡുകളെയും പോലെ ഇതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്:
ആദ്യം മുഖം നന്നായി കഴുകി വൃത്തിയാക്കുക. ശേഷം ഉണങ്ങിയ കൈകൾ ഉപയോഗിച്ച് മാസ്ക് മുഖത്ത് പുരട്ടുക (കണ്ണിനും വായയ്ക്കും ചുറ്റും ഒഴിവാക്കുക). ഏകദേശം 5 മുതൽ 10 മിനിറ്റുവരെ കാത്തിരിക്കുമ്പോൾ മാസ്ക് പതഞ്ഞു പൊങ്ങുന്നത് കാണാം. പതഞ്ഞു കഴിയുമ്പോൾ പതുക്കെ കൈകൊണ്ട് മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.
ബബിൾ മാസ്കിംഗ് എന്നത് ജെൻ സിക്ക് കേവലം ഒരു സൗന്ദര്യ സംരക്ഷണമല്ല, അതൊരു ചില്ല് വൈബ് കൂടിയാണ്. ഒരു വലിയ പാർട്ടിക്ക് പോകുന്നതിന് മുമ്പോ അല്ലെങ്കിൽ വീക്കെൻഡിൽ റിലാക്സ് ചെയ്യുമ്പോഴോ പരീക്ഷിക്കാവുന്ന ഒരു അടിപൊളി ട്രെൻഡ് ആണിത്. പക്ഷേ, ട്രെൻഡിന് പുറകെ പോകുമ്പോഴും സ്വന്തം ചർമ്മത്തിന്റെ പ്രകൃതം കൂടി പരിഗണിക്കാൻ മറക്കരുത്.