Rajkummar Rao: 'തന്‍റെ നിറുകയിലും സിന്ദൂരം വയ്ക്കാൻ പറഞ്ഞതിന് കാരണം ഇതാണ്'; രാജ് കുമാർ റാവു പറയുന്നു...

Published : Feb 06, 2022, 08:55 AM ISTUpdated : Feb 06, 2022, 09:02 AM IST
Rajkummar Rao: 'തന്‍റെ നിറുകയിലും സിന്ദൂരം വയ്ക്കാൻ പറഞ്ഞതിന് കാരണം ഇതാണ്'; രാജ് കുമാർ റാവു പറയുന്നു...

Synopsis

വിവാഹ ആചാരങ്ങൾക്കിടെ പത്രലേഖ രാജ്കുമാർ റാവുവിന്റെ നിറുകയിൽ സിന്ദൂരം ചാർത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്രലേഖയുടെ നിറുകയിൽ സിന്ദൂരം ചാർത്തിയതിനു പിന്നാലെ തന്റെ നിറുകയിലും സിന്ദൂരം വയ്ക്കാൻ രാജ്കുമാർ റാവു പത്രലേഖയോട് ആവശ്യപ്പെടുകയായിരുന്നു.

കഴിഞ്ഞ നവംബറിലായിരുന്നു ബോളിവു‍‍ഡ് താരങ്ങളായ രാജ്കുമാർ റാവുവും (Rajkumar Rao) പത്രലേഖയും (Patralekha) വിവാഹിതരായത്. 11 വര്‍ഷം നീണ്ട സൗഹൃദമാണ് ഇരുവരെയും വിവാഹജീവിതത്തിലേക്ക് എത്തിച്ചത്.

വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ അന്നേ സമൂഹമാധ്യമത്തിൽ വൈറലാവുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ വിവാഹ ആചാരങ്ങൾക്കിടെ പത്രലേഖ രാജ്കുമാർ റാവുവിന്റെ നിറുകയിൽ സിന്ദൂരം ചാർത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പത്രലേഖയുടെ നിറുകയിൽ സിന്ദൂരം ചാർത്തിയതിനു പിന്നാലെ തന്റെ നിറുകയിലും സിന്ദൂരം വയ്ക്കാൻ രാജ്കുമാർ റാവു പത്രലേഖയോട് ആവശ്യപ്പെടുകയായിരുന്നു.

 

ഇപ്പോഴിതാ അതേക്കുറിച്ച് തുറന്നു പറയുകയാണ് രാജ്കുമാർ റാവു. താൻ പത്രലേഖയോട് നിറുകയിൽ സിന്ദൂരം വയ്ക്കുന്നുണ്ടെങ്കിൽ തിരിച്ച് അവർക്കും അത് ചെയ്യാമല്ലോ എന്നാണ് താൻ ചിന്തിച്ചതെന്ന് രാജ്കുമാർ റാവു പറയുന്നു.  'സിന്ദൂരം തൊടുന്നതിനു പുറകിലെ ചരിത്രമോ കാരണമോ ഒന്നും തനിക്കറിയില്ല, പക്ഷേ അവളും അങ്ങനെ ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് ചിന്തിച്ചു'- ഒരു  മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാജ്കുമാർ റാവു പറയുന്നു. 

 

'ഒടുവിൽ 11 വർഷത്തെ പ്രണയത്തിനും  സൗഹൃദത്തിനും  ശേഷം ഞങ്ങൾ വിവാഹിതരായി. എന്റെ ആത്മസഖി, എന്റെ ഉറ്റ സുഹൃത്ത്, എന്റെ കുടുംബം. നിങ്ങളുടെ ഭർത്താവ് എന്ന് എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ വലിയ സന്തോഷം ഇന്ന് എനിക്കില്ല പത്രലേഖ'- എന്നാണ് വിവാഹചിത്രങ്ങൾ പങ്കുവച്ച് രാജ്കുമാർ സമൂഹമാധ്യമത്തിൽ കുറിച്ചത്.

 

Also Read: വിവാഹദിനത്തിലെ അപൂര്‍വനിമിഷങ്ങള്‍; വീഡിയോ പങ്കുവച്ച് രാജ്കുമാര്‍ റാവു

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ