വിവാഹദിനത്തിലെ അപൂര്‍വനിമിഷങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് രാജ്കുമാര്‍ റാവു. പരമ്പരാഗതരീതിയില്‍ ആചാരപരമായാണ് ചടങ്ങുകള്‍ നടന്നതെങ്കിലും ആഘോഷത്തിന് ഒരു കുറവും വരുത്തിയിട്ടില്ലെന്നാണ് വീഡിയോ പ്രകടമാക്കുന്നത്

ബോളിവുഡ് താരജോഡികളായ ( Star Couple ) രാജ്കുമാര്‍ റാവുവും ( Rajkumar Rao ) പത്രലേഖയും ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് വിവാഹിതരായത്. 11 വര്‍ഷം നീണ്ട സൗഹൃദമാണ് ഇരുവരെയും വിവാഹജീവിതത്തിലേക്ക് എത്തിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ( Social Media) പങ്കുവച്ചിരുന്നു. 

ഇരുവരുടെയും വിവാഹ ഫോട്ടോകള്‍ ആരാധകരും ഏറ്റെടുത്തിരുന്നു. പരമ്പരാഗത ശൈലിയിലായിരുന്നു വിവാഹം നടന്നത്. ബോളിവുഡിന്റെ എക്കാലത്തെയും മികച്ച ഡിസൈനറായ സഭ്യാസാചി മുഖര്‍ജിയാണ് രാജ്കുമാര്‍ റാവുവിന്റെയും പത്രലേഖയുടെയും വിവാഹവസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത്.

ഇപ്പോഴിതാ വിവാഹദിനത്തിലെ അപൂര്‍വനിമിഷങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് രാജ്കുമാര്‍ റാവു. പരമ്പരാഗതരീതിയില്‍ ആചാരപരമായാണ് ചടങ്ങുകള്‍ നടന്നതെങ്കിലും ആഘോഷത്തിന് ഒരു കുറവും വരുത്തിയിട്ടില്ലെന്നാണ് വീഡിയോ പ്രകടമാക്കുന്നത്.

വിസിലടിച്ചുകൊണ്ടാണ് മണ്ഡപത്തിലേക്ക് കടന്നുവരുന്ന വധുവിനെ രാജ്കുമാര്‍ വരവേല്‍ക്കുന്നത്. തുടര്‍ന്ന് ഇരുവരും പരസ്പരം ജീവിതത്തിലേക്ക് സ്വാഗതം ചെയ്ത് സംസാരിക്കുന്നതിന്റെ ചില ഭാഗങ്ങളും, സിന്ദൂരമണിയിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. 

View post on Instagram

ഏതായാലും ഈ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ രാജ്കുമാര്‍ അധികവും കലാമൂല്യമുള്ള ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. സോഷ്യല്‍ മീഡിയയില്‍ രാജ്കുമാറും പത്രലേഖയും സജീവമാണ്. നീണ്ട കാലത്തെ സൗഹൃദമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയിരിക്കുന്നതെന്നാണ് ഇരുവരും വിവാഹത്തെ കുറിച്ച് പ്രതികരിച്ചിരുന്നത്. 

പരസ്പരം നല്ല സുഹൃത്തുക്കളാണെന്നും, കുടുംബത്തെ പോലെയാണെന്നും, ആത്മാവ് പങ്കിടാനും മാത്രം ധാരണയുള്ളവരാണെന്നും നേരത്തെ വിവാഹം അറിയിച്ചുകൊണ്ടുള്ള കുറിപ്പുകളില്‍ ഇരുവരും എഴുതിയിരുന്നു.

Also Read:- ആദിത്യ-അനുഷ്ക വിവാഹത്തിൽ ആലിയ ധരിച്ച വസ്ത്രത്തിന് ട്രോൾ