Asianet News MalayalamAsianet News Malayalam

Viral Video : പേരക്കിടാവിന്റെ 'പ്രാങ്ക്', കിളി' പോയി മുത്തശ്ശി; വീഡിയോ

'പ്രാങ്ക്' വീഡിയോകളെ കുറിച്ച് നിങ്ങളെല്ലാം തന്നെ കേട്ടിരിക്കും. കൂടെയുള്ളവരെ, എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞോ, ചെയ്‌തോ പറ്റിക്കുന്നതാണ് 'പ്രാങ്ക്' വീഡിയോകള്‍. സരസമായ രീതിയിലാണെങ്കില്‍ ഈ പറ്റിക്കല്‍ ബഹുരസം തന്നെയാണ്

teenager pranks grand mother by steaming vegetables with iron box
Author
Trivandrum, First Published Mar 21, 2022, 9:55 PM IST

രസകരമായ ധാരാളം വീഡിയോകള്‍ ( Viral Video ) ഇന്ന് നമുക്ക് സോഷ്യല്‍ മീഡിയയില്‍ ( Social Media ) ലഭ്യമാണ്. ഇവയില്‍ പലതും തമാശയ്ക്കും താല്‍ക്കാലിക ആസ്വാദനത്തിനും വേണ്ടി കണ്ടന്റ് ക്രിയേറ്റേഴ്‌സ് തന്നെ തയ്യാറാക്കുന്നതാണ്. അതുപോലെ വ്‌ളോഗേവ്‌സിന്റെ വീഡിയോകളും ഏറെ ലഭ്യമാണ്. 

പലപ്പോഴും ഇത്തരം വീഡിയോകളെല്ലാം നമുക്ക് നല്ലൊരു 'നേരം കൊല്ലി' ആകാറുണ്ട്, അല്ലേ? പ്രത്യേകിച്ച് ആദ്യമേ സൂചിപ്പിച്ചത് പോലെ തമാശ അടങ്ങിയ വീഡിയോകളാണെങ്കില്‍ പറയാനുമില്ല. അത്തരമൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

'പ്രാങ്ക്' വീഡിയോകളെ കുറിച്ച് നിങ്ങളെല്ലാം തന്നെ കേട്ടിരിക്കും. കൂടെയുള്ളവരെ, എന്തെങ്കിലും കാര്യങ്ങള്‍ പറഞ്ഞോ, ചെയ്‌തോ പറ്റിക്കുന്നതാണ് 'പ്രാങ്ക്' വീഡിയോകള്‍. സരസമായ രീതിയിലാണെങ്കില്‍ ഈ പറ്റിക്കല്‍ ബഹുരസം തന്നെയാണ്. 

ഇങ്ങനെ സ്വന്തം മുത്തശ്ശിക്ക് 'പ്രാങ്ക്' കൊടുക്കുന്നൊരു പേരക്കിടാവിന്റെ വീഡിയോ ആണിത്. അടുക്കളയില്‍ ചെന്ന് ഒരു പാത്രത്തില്‍ നിറയെ ബ്രൊക്കോളി എടുത്ത ശേഷം അത് തേപ്പുപെട്ടി വച്ച് ചൂടാക്കാനുള്ള ശ്രമമാണ് പേരക്കിടാവ് ചെയ്യുന്നത്. 

കൗമാരക്കാരനായ ബാലനൊപ്പം മുത്തശ്ശിയുമുണ്ട് അടുക്കളയില്‍. ഇത് എത്ര നേരം ചൂടാക്കണമെന്ന് അവന്‍ മുത്തശ്ശിയോട് ചോദിക്കുകയാണ്. ഇതോടെയാണ് കുഞ്ഞ് തേപ്പുപെട്ടി വച്ച് പച്ചക്കറി ചൂടാക്കുന്നത് മുത്തശ്ശി കാണുന്നത്. ഇത് കണ്ട ഉടന്‍ തന്നെ ഇവരുടെ മുഖത്ത് വരുന്ന പ്രതികരണമാണ് ഏവരെയും ചിരിപ്പിക്കുന്നത്. 

അവിശ്വസനീയതയും ദേഷ്യവും അമ്പരപ്പുമെല്ലാം ഇടകലര്‍ന്ന പ്രതികരണമാണ് മുത്തശ്ശിയില്‍ നിന്ന് വരുന്നത്. ബാലനാണെങ്കില്‍ പ്രത്യേകിച്ച് ഭാവങ്ങളൊന്നുമില്ലാതെ, വളരെ ഗൗരവത്തോടെ പച്ചക്കറി ചൂടാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതോടെ 'കിളി' പോയ മുത്തശ്ശി, ഇവന് ഉടനെ എന്തെങ്കിലും സഹായം എത്തിക്കേണ്ടതുണ്ട് എന്ന രീതിയിലാണ് പ്രതികരിക്കുന്നത്.

അതായത്, സാധാരണ ആരും ചെയ്യാത്ത സംഗതിയാണല്ലോ പേരക്കിടാവ് ചെയ്യുന്നത്. അങ്ങനെയാണെങ്കില്‍ അവനെന്തോ കുഴപ്പമുണ്ടല്ലോ എന്ന ചിന്തയാണ് ഇവരില്‍ ഉടലെടുക്കുന്നത്. എന്തായാലും വീഡിയോ വന്‍ ഹിറ്റായിട്ടുണ്ട്. നിരവധി പേരാണ് ഇത് പങ്കുവയ്ക്കുന്നത്. 

മുത്തശ്ശിയോ മുത്തശ്ശനോ എല്ലാമുള്ള വീടുകളില്‍ വീഡിയോ ആവശ്യങ്ങള്‍ക്ക് അല്ലെങ്കില്‍ പോലും ഇത്തരം കാഴ്ചകള്‍ കാണാമെന്നും, ഇതെല്ലാം വളരെ രസകരമായ അനുഭവങ്ങള്‍ തന്നെയാണെന്നും വീഡിയോ കണ്ട മിക്കവരും കമന്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 

വീഡിയോ കാണാം...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Pubity (@pubity)

Also Read:-  'വെജിറ്റേറിയനാണ്, ബോണ്‍ലെസ് ചിക്കനേ കഴിക്കൂ'; രസകരമായ വീഡിയോ

പട്ടാപ്പകല്‍ പെട്രോള്‍ പമ്പില്‍ മോഷണം നടത്തി ഉപഭേക്താവ്, സംഭവം സിസിടിവിയില്‍; തിരക്കൊഴിഞ്ഞ സമയത്ത് ജീവനക്കാര്‍ പരസ്പരം സംസാരിക്കുകയും കളിപറഞ്ഞ് പോവുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ ഒരു ജീവനക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന നോട്ടുകള്‍ താഴെ വീഴുന്നു. എന്നാല്‍ ഇദ്ദേഹം അതറിയുന്നില്ല. അതേസമയം ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ നിന്നിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍..Read More
 

Latest Videos
Follow Us:
Download App:
  • android
  • ios