ശൈത്യകാലത്ത് വരണ്ട ചർമ്മത്തെ എങ്ങനെ സംരക്ഷിക്കാം? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം ഉറപ്പ്

Published : Dec 12, 2025, 01:27 PM IST
dry skin

Synopsis

ശൈത്യകാലത്ത് വരണ്ട ചർമ്മത്തെ സംരക്ഷിക്കുന്നതിനായി, കട്ടിയുള്ളതും എണ്ണമയം കൂടുതലുള്ളതുമായ മോയ്‌സ്ചറൈസറുകൾക്ക് മുൻഗണന നൽകണം. സെറാമൈഡുകൾ, ഷിയാ ബട്ടർ അടങ്ങിയവ  മോയ്‌സ്ചറൈസറുകൾ ഉപയോഗിക്കാം ഇവ ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.

ശൈത്യകാലം വരുമ്പോൾ  ഈർപ്പം കുറയുകയും ചർമ്മം പെട്ടെന്ന് വരണ്ട്, അടരുകളായി, ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നത് സാധാരണമാണ്. അന്തരീക്ഷത്തിലെ തണുത്ത കാറ്റും വീടിനുള്ളിലെ ചൂടുള്ള അന്തരീക്ഷവും ചർമ്മത്തിലെ നാച്ചുറൽ ഓയിൽസ് നീക്കം ചെയ്യുന്നതാണ് ഇതിന് കാരണം. എന്നാൽ, ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ, വരണ്ട ചർമ്മത്തെ മൃദലവും തിളക്കമുള്ളതുമാക്കി നിലനിർത്താൻ സാധിക്കും. വരണ്ട ചർമ്മക്കാർക്ക് ശൈത്യകാലത്ത് പിന്തുടരാവുന്ന ഏറ്റവും പ്രധാനപ്പെട്ട 5 ചർമ്മ സംരക്ഷണ നുറുങ്ങുകൾ താഴെ നൽകുന്നു.

കട്ടിയുള്ള മോയ്‌സ്ചറൈസറുകൾക്ക് പ്രാധാന്യം നൽകുക

ശൈത്യകാലത്ത് പതിവായി ഉപയോഗിക്കുന്ന ജെൽ മോയ്‌സ്ചറൈസറുകൾ ഒഴിവാക്കുക. പകരം സെറാമൈഡുകൾ, ഷിയാ ബട്ടർ , ഗ്ലിസറിൻ, ഒക്ലൂസീവ്സ് എന്നിവ അടങ്ങിയ കട്ടിയുള്ള ക്രീമുകളോ തൈലങ്ങളോ ഉപയോഗിക്കുക. ഇവ ചർമ്മത്തിൽ ഒരു സംരക്ഷണ പാളി സൃഷ്ടിച്ച് ഈർപ്പം നഷ്ടപ്പെടാതെ കൂടുതൽ നേരം നിലനിർത്താൻ സഹായിക്കും. കൂടാതെ, ചർമ്മത്തെ ആഴത്തിൽ ജലാംശം നൽകാൻ ഹൈലൂറോണിക് ആസിഡ്, സ്ക്വാലെയ്ൻ ഓയിൽ എന്നിവ അടങ്ങിയ സെറങ്ങൾ ഉപയോഗിക്കുന്നതും ഉചിതമാണ്. കുളിച്ച ഉടൻ തന്നെ ചർമ്മത്തിൽ മോയ്‌സ്ചറൈസർ പുരട്ടുന്നത് ഈർപ്പം ചർമ്മത്തിൽ നിലനിർത്താൻ സഹായിക്കും.

ചൂടുവെള്ളത്തിലെ കുളി ഒഴിവാക്കുക

ശൈത്യകാലത്ത് ചൂടുവെള്ളത്തിൽ കുളിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, അമിതമായി ചൂടുള്ള വെള്ളം ഉപയോഗിക്കുന്നത് ചർമ്മത്തിലെ സ്വാഭാവിക എണ്ണകളെ നീക്കം ചെയ്യുകയും വരൾച്ച വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ, വളരെ ചൂടുള്ള വെള്ളം ഒഴിവാക്കി, ഇളം ചൂടുള്ള വെള്ളത്തിൽ മാത്രം കുളിക്കാൻ ശ്രമിക്കുക. കുളിക്കുന്ന സമയം കുറയ്ക്കുന്നതും ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

മൃദലമായ ക്ലെൻസറുകൾ മാത്രം ഉപയോഗിക്കുക

കഠിനമായ സോപ്പുകളും, ചർമ്മത്തെ വരണ്ടതാക്കുന്ന ചേരുവകൾ അടങ്ങിയ ക്ലെൻസറുകളും ഒഴിവാക്കുക. പകരം, ക്രീമി അല്ലെങ്കിൽ ഓയിൽ ബേസ്ഡ് ആയ, ചർമ്മത്തെ പോഷിപ്പിക്കുന്ന ക്ലെൻസറുകൾ തെരഞ്ഞെടുക്കുക. ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്ത്, ചെറുചൂടുള്ള വെള്ളത്തിൽ മാത്രം കഴുകുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.

സൺസ്‌ക്രീൻ ശീലമാക്കുക

തണുപ്പുള്ള കാലാവസ്ഥയാണെങ്കിലും സൂര്യരശ്മി ചർമ്മത്തിന് ദോഷകരമാണ്. വരണ്ട ചർമ്മക്കാർ ജെൽ സൺസ്‌ക്രീനുകൾ ഒഴിവാക്കി, ചർമ്മത്തിൽ കൂടുതൽ നേരം പറ്റിപ്പിടിച്ചിരിക്കുന്ന ക്രീം ബേസ്ഡ് സൺസ്‌ക്രീനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, ചുണ്ടുകളിലെ വരൾച്ച തടയാൻ നെയ്യ് പോലുള്ള പ്രകൃതിദത്ത മോയ്‌സ്ചറൈസറുകളോ ലിപ് ബാം ഉപയോഗിക്കുകയോ ചെയ്യുക.

അകത്ത് നിന്നും ജലാംശം ഉറപ്പാക്കുക

പുറമെ പുരട്ടുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനൊപ്പം, അകത്ത് നിന്നും ചർമ്മത്തിന് പോഷണം നൽകേണ്ടത് അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താനും അതുവഴി ചർമ്മം മൃദലമാകാനും സഹായിക്കും. ഈന്തപ്പഴം, ഉണക്കമുന്തിരി, കാരറ്റ്, സിട്രസ് പഴങ്ങൾ (നാരങ്ങ, ഓറഞ്ച്) തുടങ്ങിയ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിച്ച് ചർമ്മത്തിന് തിളക്കം നൽകും. രാത്രിയിൽ ചെറുചൂടുള്ള മഞ്ഞൾ പാൽ കുടിക്കുന്നത് ആന്തരികമായി പോഷണം നൽകാൻ നല്ലതാണ്.

ഈ ലളിതമായ ശീലങ്ങൾ പിന്തുടരുന്നത് വഴി, ശൈത്യകാലത്തും വരണ്ട ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കി നിലനിർത്താൻ സാധിക്കും.

 

PREV
Read more Articles on
click me!

Recommended Stories

വിമാനയാത്രയിലും ചർമ്മത്തിന് തിളക്കം വേണോ? പ്രിയങ്ക ചോപ്രയുടെ ‘ഹൈഡ്രേഷൻ’ രഹസ്യം ഇതാ
ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം