മുളകുകൊണ്ടുള്ള ലിപ്ഗ്ലോസ് പരീക്ഷണം; ഇനിയില്ലെന്ന് യുവതി; വീഡിയോ

Published : May 09, 2023, 01:10 PM IST
 മുളകുകൊണ്ടുള്ള ലിപ്ഗ്ലോസ് പരീക്ഷണം; ഇനിയില്ലെന്ന് യുവതി; വീഡിയോ

Synopsis

ചുണ്ടിനു കൂടുതൽ ചുവപ്പുനിറവും തിളക്കവും ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെങ്കിലും പണി കിട്ടിയെന്ന് യുവതി തുറന്നു സമ്മതിക്കുന്നുണ്ട്. ഒരിക്കലും ഇതു പരീക്ഷിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് യുവതി വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ബ്യൂട്ടി ഇൻഫ്ലുവൻസർമാരെ കൊണ്ട് വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത്തരത്തിലുള്ള പല ഇൻഫ്ലുവൻസർമാരുടെയും ടിപ്സുകള്‍ പരീക്ഷിച്ചു പണി കിട്ടിയവരും ധാരാളമാണ്. ഇവിടെയിതാ ചതച്ച മുളകു ലിപ്ഗ്ലോസില്‍ ചേര്‍ത്ത് ചുണ്ടിൽ പുരട്ടിയെ ഒരു ബ്യൂട്ടി ഇൻഫ്ലുവൻസര്‍ യുവതിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

ചുണ്ടിനു കൂടുതൽ ചുവപ്പുനിറവും തിളക്കവും ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെങ്കിലും പണി കിട്ടിയെന്ന് യുവതി തുറന്നു സമ്മതിക്കുന്നുണ്ട്. ഒരിക്കലും ഇതു പരീക്ഷിക്കരുത് എന്ന മുന്നറിയിപ്പോടെയാണ് യുവതി വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ചതച്ച മുളകു യുവതി ലിപ് ഗ്ലോസിനൊപ്പം ചേർത്ത് ചുണ്ടുകളിൽ പുരട്ടുകയും അൽപസമയത്തിനു ശേഷം തുടച്ചു കളയുകയും ചെയ്യുന്നതാണ് വീഡിയോയിൽ ഉള്ളത്. 'വൈറൽ ചില്ലി ലിപ്ഗ്ലോസ്. ഇനി ഇല്ല' - എന്ന കുറിപ്പോടെയാണ് വീഡിയോ യുവതി പങ്കുവച്ചിരിക്കുന്നത്. 

വീഡിയോ വൈറലായതോടെ നിരവധി പേരാണ് യുവതിയെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇത്തരം ആവശ്യങ്ങൾക്കായി വിലപിടിപ്പുള്ള സാധനങ്ങൾ വെറുതെ നശിപ്പിക്കരുതെന്നായിരുന്നു  പലരും കമന്‍റ് ചെയ്തത്.  'എന്താ ഇത്ര കുറച്ചു മുളക് ഉപയോഗിച്ചത്. അൽപം കൂടി ചേർക്കാമായിരുന്നു'- എന്നാണ് ഒരാൾ പരിഹാസരൂപേണ കമന്റ് ചെയ്തത്. 

Also Read: പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാൻ പരീക്ഷിക്കാം ഈ പത്ത് വഴികള്‍...

PREV
Read more Articles on
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ