സഹയാത്രികയ്ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് സ്ത്രീ; വൈറലായി വീഡിയോ

Published : Apr 05, 2023, 12:07 PM ISTUpdated : Apr 05, 2023, 12:08 PM IST
സഹയാത്രികയ്ക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് സ്ത്രീ; വൈറലായി വീഡിയോ

Synopsis

സഹയാത്രിക സംസാരിക്കാൻ ശ്രമിക്കുമ്പോൾ അവരെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. കുറച്ചു നേരത്തെ തര്‍ക്കത്തിനൊടുവില്‍ ഈ സ്ത്രീ തന്‍റെ ബാഗിൽ നിന്ന് ഒരു കുപ്പി പുറത്തെടുക്കുകയും ചെയ്തു. ശേഷം അടുത്തിരുന്നവര്‍ക്ക് നേരെ സ്പ്രേ പ്രയോഗിച്ചു.   

മെട്രോയിൽ സഹയാത്രികയ്ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ച് ഒരു സ്ത്രീ. ദില്ലി മെട്രോയ്ക്കുള്ളിലാണ് സംഭവം. സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം ആണ് ഒടുവില്‍ ഇത്തരമൊരു ആക്രമണത്തിൽ അവസാനിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. 

വീഡിയോയില്‍, ചുവന്ന ചുരിദാ‍ർ ധരിച്ച ഒരു സ്ത്രീ തൊട്ടടുത്തിരിക്കുന്ന യാത്രക്കാരിയെ ഉയർന്ന ശബ്ദത്തിൽ വഴക്കു പറയുകയും തുടർന്ന് കുരുമുളകു സ്പ്രേ സഹയാത്രികയ്ക്കു നേരെ പ്രയോഗിക്കുന്നതും കാണാം. സഹയാത്രിക സംസാരിക്കാൻ ശ്രമിക്കുമ്പോൾ അവരെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. കുറച്ചു നേരത്തെ തര്‍ക്കത്തിനൊടുവില്‍ ഈ സ്ത്രീ തന്‍റെ ബാഗിൽ നിന്ന് ഒരു കുപ്പി പുറത്തെടുക്കുകയും ചെയ്തു. ശേഷം അടുത്തിരുന്നവര്‍ക്ക് നേരെ സ്പ്രേ പ്രയോഗിച്ചു. 

തുടര്‍ന്ന് മെട്രോ കോച്ചിനുള്ളിൽ രൂക്ഷമായ ഗന്ധം പരന്നു.   കോച്ചിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. പലരും ചുമയ്ക്കാനും തുടങ്ങി. യാത്രക്കാരിയുടെ പെരുമാറ്റത്തിൽ മെട്രോയിലുണ്ടായിരുന്ന മറ്റു യാത്രക്കാർ ശരിക്കും ഭയന്നു പോയി. പൊതു ഗതാ​ഗതത്തിൽ ഇത്തരം പ്രവൃത്തി ചെയ്ത യുവതിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് യാത്രക്കാ‍ർ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു. 

ട്വിറ്ററിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ പ്രതികരണങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്ന് തന്നെയാണ് വീഡിയോ കണ്ട ആളുകളുടെയും അഭിപ്രായം. 

 

 

 

 

Also Read: വണ്ണം കുറയ്ക്കാനായി കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പച്ചക്കറികള്‍...

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ