വിവാഹം എന്നത് ചിലര്‍ക്ക് എങ്കിലും  ജീവിതത്തിലെ ഏറ്റവും വലിയൊരു ആഘോഷമാകാം. ബന്ധുക്കളും‌ സുഹൃത്തുക്കളും ഒക്കെയായിയുള്ള ഒരു ഗംഭീര ആഘോഷം. വിവാഹത്തിനായി ആഭരണവും വസ്ത്രവും വാങ്ങുന്നതെല്ലാം വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും കാണുന്നത്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് തന്‍റെ വിവാഹവസ്ത്രത്തെ കുറിച്ചും ഒരു സങ്കല്‍പ്പം ഉണ്ടാകാം. 

ഇവിടെ ഇതാ റോയല്‍ ഗൗണില്‍ തിളങ്ങിയ ഒരു വധുവിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 100 അടി നീളമുള്ള വെയില്‍ ആണ് ഈ ഗൗണിന്‍റെ പ്രത്യേകത. ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ വെയില്‍ ആണിത്. കൊച്ചിയിലെ പ്രമുഖ വസ്ത്രവ്യാപാരമായ മിലന്‍ ഡിസൈനാണ് ഈ മനോഹരമായ വസ്ത്രം ഡിസൈന്‍ ചെയ്തത്.  

 

മിലന്‍ ഡിസൈനിന്‍റെ സിഇഒ ആയ ഷെര്‍ളി റെജിമോന്‍റെ മകന്‍ കെവിന്‍ പടിക്കന്‍റെ വധുവിനായാണ് ഈ വസ്ത്രം ഒരുക്കിയത്. സോഫ്റ്റ് ടൂള്‍ നെറ്റ് കൊണ്ടാണ് ഗൗൺ തയ്യാറാക്കിയിരിക്കുന്നത്. വെള്ള ഗൗണില്‍ നിറയെ എംബ്രോയ്ഡറിയും ചെയ്തിട്ടുണ്ട്. 

 

100 അടി നീളമുള്ള വെയിലില്‍ ഫ്ളോറല്‍ വര്‍ക്കുകള്‍ ആണ് ചെയ്തിരിക്കുന്നത്. ആറുമാസം കൊണ്ടാണ് വധു സിബിയക്കായി മിലന്‍ ടീം ഈ ഗൗൺ തയ്യാറാക്കിയിരിക്കുന്നത്. 

 

 

 

Also Read: 487 മണിക്കൂറുകള്‍ കൊണ്ട് ഒരുക്കിയ വിവാഹവസ്ത്രത്തില്‍ അതിമനോഹരിയായി മിയ