അരിയുടെ 'ക്വാളിറ്റി' പരിശോധിക്കുന്ന യുവതി; കാണാൻ കൗതുകം തോന്നുന്നതെന്ന് വീഡിയോ കണ്ടവര്‍...

Published : Jun 10, 2023, 08:27 PM IST
അരിയുടെ 'ക്വാളിറ്റി' പരിശോധിക്കുന്ന യുവതി; കാണാൻ കൗതുകം തോന്നുന്നതെന്ന് വീഡിയോ കണ്ടവര്‍...

Synopsis

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഒരു വെയര്‍ഹൗസില്‍ അരിയുടെ 'ക്വാളിറ്റി' പരിശോധിക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്, അല്ലേ? ഇതില്‍ കാഴ്ചക്കാരെ കൂട്ടുന്നതിനായി മാത്രം വെറുതെ തട്ടിക്കൂട്ടുന്ന വീഡിയോകള്‍ ഒരുപാട് വരാറുണ്ട്. എന്നാല്‍ നമുക്ക് ഏതെങ്കിലും വിധത്തില്‍ പുതിയ അറിവുകളോ പുതിയ അനുഭവങ്ങളോ പകര്‍ന്നുനല്‍കുന്ന വീഡിയോകളാണ് യഥാര്‍ർത്ഥത്തില്‍ വലിയ രീതിയില്‍ പങ്കുവച്ച് പോകാറുള്ളത്. 

അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഏറെ ശ്രദ്ധ നേടിയൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഒരു വെയര്‍ഹൗസില്‍ അരിയുടെ 'ക്വാളിറ്റി' പരിശോധിക്കുന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

മിക്കവരും ഇത്തരത്തിലൊരു രംഗം മുമ്പ് കണ്ടിരിക്കില്ല. ഇങ്ങനെയുള്ള കാഴ്ചകളെല്ലാം അധികവും അതത് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കോ അതുമായെല്ലാം ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്കോ മാത്രം കാണാനും അറിയാനും സാധിക്കുന്നതാണ്. ഇതിന് പുറത്തുനില്‍ക്കുന്നവരെ സംബന്ധിച്ച് ഏറെ കൗതുകമുണ്ടാക്കുന്നതാണ് ഈ കാഴ്ചകളെല്ലാം. ഇതുതന്നെയാണ് വീഡിയോ കണ്ട മിക്കവരും കമന്‍റില്‍ കുറിക്കുന്നതും. 

തൊഴിലാളികള്‍ ചാക്കില്‍ അരിയുമായി കടന്നുപോകുമ്പോള്‍ അറ്റം കൂര്‍ത്ത, മൂര്‍ച്ചയുള്ളൊരു കത്തിയുപയോഗിച്ച് ചാക്ക് തുളച്ച് ഇതില്‍ നിന്ന് സാമ്പിളായി ഒരു പിടി അരി കയ്യിലാക്കി അത് പരിശോധിച്ച ശേഷം ഇവര്‍ക്ക് അനുമതി നല്‍കുകയാണ് യുവതി. 

അതിവേഗമാണ് ഇവരിത് ചെയ്യുന്നത്. ഒപ്പം തന്നെ എങ്ങനെയാണ് ഇവര്‍ അരി കയ്യിലേക്ക് എടുക്കുന്നത് എന്നത് വ്യക്തമായി കാണാൻ സാധിക്കുന്നില്ല. കത്തിയുടെ മൂര്‍ച്ചയും ചലനവുമാണെങ്കില്‍ പേടിപ്പെടുത്തുന്നതും. ഇതെല്ലാം കാഴ്ചക്കാരെ കൗതുകത്തിലാക്കിയിരിക്കുകയാണ്. അതേസമയം ഇങ്ങനെ തുളച്ച ചാക്കുകള്‍ മാറ്റാതെയാണോ അരി വിപണിയിലേക്ക് ഇറക്കുകയെന്നും, ഗുണമേന്മയില്ലെന്ന് കണ്ടെത്തിയാല്‍ ആ ബാച്ച് അരി മുഴുവൻ ഒഴിവാക്കുമോ അതോ ആ ചാക്ക് മാത്രമാണോ ഒഴിവാക്കുകയെന്നെല്ലാം വീഡിയോ കണ്ട് സംശയത്തിലായവര്‍ ചോദിക്കുന്നു. 

എന്തായാലും ഒരാഴ്ച കൊണ്ട് രണ്ട് കോടിയിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഇത്രമാത്രം കാഴ്ചക്കാരെ ഇത്രയും ദിവസത്തിനകം ഒരു വീഡിയോയ്ക്ക് ലഭിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- ഇന്ത്യയിലെ ഏറ്റവും മനോഹരമായ 10 ഗ്രാമങ്ങള്‍; കൂട്ടത്തില്‍ കേരളത്തിലെ ഗ്രാമവും...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ