ഈ മനോ​ഹരമായ ​ഗൗണിന് ഒരു പ്രത്യേകതയുണ്ട്, എന്താണെന്നല്ലേ...?

By Web TeamFirst Published Nov 25, 2020, 10:47 PM IST
Highlights

'ഈ ​ഗൗൺ ധരിച്ച് എങ്ങനെ നടക്കും..വീഴാനുള്ള സാധ്യത കൂടുതൽ അല്ലേ...' എന്നാണ് ചിലർ ചിത്രങ്ങൾക്ക് താഴേ കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ. അക്കാര്യത്തിൽ പേടി വേണ്ട എന്നും. കാരണം, ഗൗണിന്റെ ബേസിൽ പ്രത്യേക വീലുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും ഷെയ് പറയുന്നു.

കൊവിഡിനെ നേരിടാൻ സാമൂഹിക അകലം പാലിക്കേണ്ടത് പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
കുറഞ്ഞത് ആറ് അടി അകലം പാലിക്കുന്നത് കൊവിഡിൽ നിന്നും അകന്ന് നിൽക്കാൻ നമ്മെ സഹായിക്കുന്നു. ഈ കൊവി‍ഡ് കാലത്ത് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്ന ഒരു ഗ്ലാമറസ് ഗൗണിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

21-കാരിയായ ഷെയ് എന്ന ഡിസൈനറാണ് മ​​നോ​ഹരമായ ഈ ​ഗൗണിന് പിന്നിലുള്ളത്. ഈ ​ഗൗൺ പൂർത്തിയാക്കാൻ രണ്ട് മാസമെടുത്തുവെന്ന് ഷെയ് പറയുന്നു. വളരെ പണിപ്പെട്ടാണ് ഇത്രയും ഭീമമായ ഗൗൺ ഷെയ് നിർമിച്ചെടുത്തത്. ഗൗണിന്റെ 12 അടിയിലുള്ള ഹൂപ്‌സ്കേർട്ടിനായി ടൂൾ നെറ്റ് ആണ് ഷെയ് ഉപയോഗിച്ചിരിക്കുന്നത്. വലിപ്പം കൂടുതലാണെങ്കിലും ഗൗണിന്റെ സ്കേർട്ട് ഭാഗത്തിന് ഭാരം കുറവാണ്. 270 മീറ്റർ  ടൂൾ നെറ്റാണ് ഗൗണിനായി ഉപയോഗിച്ചിരിക്കുന്നത്. 

മാത്രമല്ല ഈ ഗൗണിനൊപ്പം ധരിക്കാനുള്ള ഫേസ് മാസ്കും ഷെയ് തന്നെ ഡിസൈൻ ചെയ്തിട്ടുണ്ട്. ഗൗണിന്റെ നിർമാണത്തിന്റെ ഓരോ ചിത്രങ്ങളും വീഡിയോകളും ഷെയ് ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. ഈ ​ഗൗൺ ധരിച്ച് എങ്ങനെ നടക്കും.. വീഴാനുള്ള സാധ്യത കൂടുതൽ അല്ലേ എന്നാണ് ചിലർ ചിത്രങ്ങൾക്ക് താഴേ കമന്റ് ചെയ്തിരിക്കുന്നത്. 
എന്നാൽ അക്കാര്യത്തിൽ പേടി വേണ്ട എന്നും. കാരണം, ഗൗണിന്റെ ബേസിൽ പ്രത്യേക വീലുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും ഷെയ് പറയുന്നു.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ♡ Shay ♡ (@crescentshay)

click me!