വെജ്- ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; കഴിച്ചുകൊണ്ടിരിക്കെ യുവതിക്ക് കിട്ടിയത്...

Published : Apr 12, 2023, 09:58 PM IST
വെജ്- ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; കഴിച്ചുകൊണ്ടിരിക്കെ യുവതിക്ക് കിട്ടിയത്...

Synopsis

സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ആപ്പുകളെയാണ് ഇന്ത്യയില്‍ ഏറെ പേരും ഓണ്‍ലൈൻ ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. ഇവ വഴി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും പരാതി വന്നാല്‍ ഇവരെ തന്നെയാണ് ബന്ധപ്പെടേണ്ടത്. ചാറ്റിലോ കോളിലോ എല്ലാം ഇവരെ ബന്ധപ്പെടാവുന്നതാണ്. മിക്കവാറും പരാതികള്‍ക്കെല്ലാം  ഇവര്‍ മറുപടികള്‍ നല്‍കാറുമുണ്ട്. 

ഇത് ഓണ്‍ലൈൻ ഓര്‍ഡറുകളുടെ കാലമാണ്. ആവശ്യമുള്ള എന്തും ഓണ്‍ലൈനായി വീട്ടിലിരുന്ന് തന്നെ തെരഞ്ഞെടുത്ത് പണമടച്ച് വാങ്ങിക്കാനുള്ള സൗകര്യമുള്ളപ്പോള്‍ വെറുതെ പുറത്തുപോയി ആ സമയവും അധ്വാനവും കളയേണ്ടതില്ലല്ലോ. 

പ്രത്യേകിച്ച് ഭക്ഷണമാണ് ഇന്ന് അധികപേരും കൂടുതലായി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ ഓണ്‍ലൈൻ ഓര്‍ഡറുകള്‍ കൂടുതലാകുമ്പോള്‍ അതിന് അനുസരിച്ച് പരാതികളും കൂടിവരാം. ഭക്ഷണമാണെങ്കില്‍ പ്രധാനമായും അവയുടെ ഗുണമേന്മ, അളവ് എന്നിവയിലാണ് അധികപരാതികളും വരിക.

സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ആപ്പുകളെയാണ് ഇന്ത്യയില്‍ ഏറെ പേരും ഓണ്‍ലൈൻ ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. ഇവ വഴി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും പരാതി വന്നാല്‍ ഇവരെ തന്നെയാണ് ബന്ധപ്പെടേണ്ടത്. ചാറ്റിലോ കോളിലോ എല്ലാം ഇവരെ ബന്ധപ്പെടാവുന്നതാണ്. മിക്കവാറും പരാതികള്‍ക്കെല്ലാം  ഇവര്‍ മറുപടികള്‍ നല്‍കാറുമുണ്ട്. 

എന്നാലിപ്പോഴിതാ സമാനമായി ഓണ്‍ലൈനില്‍ ഭക്ഷണം വാങ്ങിയതിന് പിന്നാലെ പരാതിയുമായി സോഷ്യല്‍ മീഡിയയിലെത്തിയിരിക്കുകയാണ് ഒരു യുവതി. ഇവര്‍ വെജ്- ഭക്ഷണം മാത്രം കഴിക്കുന്നയാളാണെന്നാണ് ഇവര്‍ തന്നെ പറയുന്നത്. അതിനാല്‍ തന്നെ വെജ് ഭക്ഷണമാണ് സ്വിഗ്ഗി വഴി ഓര്‍ഡര്‍ ചെയ്തത്.

എന്നാല്‍ കിട്ടിയ റൈസില്‍ നിന്ന് ഇവര്‍ക്ക് ഒരു കഷ്ണം ഇറച്ചി കിട്ടിയിരിക്കുകയാണ്. ഇതെക്കുറിച്ചാണ് ഇവരുടെ പരാതി. ട്വിറ്ററിലൂടെ ഫോട്ടോസഹിതം സംഭവം പങ്കിട്ട യുവതിക്ക് സ്വിഗ്ഗി മറുപടിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ മറുപടിയിലൊന്നും തൃപ്തിയാകാതിരുന്ന യുവതി തുടരെത്തുടരെ സ്വിഗ്ഗിയോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ്. എല്ലാത്തിനും സ്വിഗ്ഗി മറുപടിയും നല്‍കുന്നുണ്ട്. സംഭവം നടക്കാൻ പാടില്ലാത്തതാണെന്നും അന്വേഷിക്കാമെന്നുമാണ് സ്വിഗ്ഗി ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.

ഇതിനിടെ ധാരാളം പേര്‍ സ്വിഗ്ഗിക്കെതിരായ സമാനമായ പരാതികളുമായി കമന്‍റ് ബോക്സിലുമെത്തി. 

യുവതിയുടെ ട്വീറ്റ് കാണാം...

Also Read:- 'എല്ലാ ആഴ്ചയും ഇന്ത്യൻ റെസ്റ്റോറന്‍റില്‍ കഴിക്കാനെത്തുന്ന അമേരിക്കൻ കുടുംബം'; വീഡിയോ...

PREV
Read more Articles on
click me!

Recommended Stories

ഹോം മെയ്ഡ് കറ്റാർവാഴ ജെൽ: തിളങ്ങുന്ന ചർമ്മം നേടാൻ 5 മിനിറ്റ് ചെലവഴിക്കാം
ജിം പ്രേമികളുടെ ക്രിസ്മസ്: മധുരം കുറച്ചും രുചി കൂട്ടിയും 4 'ഫിറ്റ്' കേക്ക് റെസിപ്പികൾ