ഹെയർ സ്പ്രേക്ക് പകരം ഉപയോഗിച്ചത് പശ; ഒരു മാസമായി ഒട്ടിപ്പിടിച്ച തലമുടിയുമായി യുവതി

Published : Feb 09, 2021, 11:45 AM ISTUpdated : Feb 09, 2021, 11:48 AM IST
ഹെയർ സ്പ്രേക്ക് പകരം ഉപയോഗിച്ചത് പശ; ഒരു മാസമായി ഒട്ടിപ്പിടിച്ച തലമുടിയുമായി യുവതി

Synopsis

ഒരു മാസമായി ഒട്ടിപ്പിടിച്ച തലമുടിയുമായി നടക്കുകയായിരുന്നു ടെസീക്ക. പല പരീക്ഷണങ്ങളും നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. 

തലമുടി ഒതുക്കുന്നതിനായി ഹെയർ സ്പ്രേയ്ക്ക് പകരം പശ പ്രയോഗിച്ച് അബദ്ധത്തിലായിരിക്കുകയാണ് അമേരിക്കൻ സ്വദേശിനിയായ ടെസീക്ക ബ്രൗൺ എന്ന യുവതി. സാധാരണയായി തലമുടിയിൽ പ്രയോഗിക്കുന്ന ഹെയർ സ്പ്രേ തീർന്നപ്പോൾ തലമുടി ഒതുക്കുന്നതിനായി അവർ ഗൊറില്ല ഗ്ലൂ തലയിലേയ്ക്ക് സ്പ്രേ ചെയ്യുകയായിരുന്നു.

ഇതോടെ തലമുടി ഒട്ടിപ്പിടിക്കുകയായിരുന്നു. ഒരു വശത്തേയ്ക്ക് പിന്നിയ മുടി ഉറച്ച നിലയിലായി. ഒരു മാസമായി ഒട്ടിപ്പിടിച്ച തലമുടിയുമായി നടക്കുകയായിരുന്നു ടെസീക്ക. പല പരീക്ഷണങ്ങളും നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ഒടുവില്‍ ടെസീക്ക ചികിത്സയും തേടി. ടെസീക്ക തന്നെയാണ് ഇക്കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. തെറ്റായ തീരുമാനം ആയിപ്പോയി എന്ന് പറഞ്ഞുകൊണ്ടാണ് ടെസീക്ക തലമുടിയുടെ ദൃശ്യങ്ങൾ പങ്കുവച്ചത്. 

 

ഒരു മാസത്തിനിടെ പതിനഞ്ചിലേറെ തവണ തലമുടി കഴുകി നോക്കിയെന്നും ഒരു പ്രയോജനവും ഉണ്ടായില്ല എന്നും അവർ വീഡിയോയില്‍ പറയുന്നു. സിഎന്‍എന്‍  ഉള്‍പ്പെടെ നിരവധി മാധ്യമങ്ങളും ടെസീക്കയുടെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

ഒടുവിൽ ടെസീക്കയ്ക്ക് മറുപടിയുമായി ഗൊറില്ല ഗ്ലൂ കമ്പനിയുടെ വക്താവും രംഗത്തെത്തി. തങ്ങളുടെ ഉല്‍പ്പനങ്ങള്‍ തലമുടിയില്‍ പ്രയോഗിക്കാം എന്ന് എവിടെയും പറഞ്ഞിട്ടില്ല എന്നും അൽപം മദ്യം മുടിയിൽ പ്രയോഗിച്ചു നോക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

 

എന്തായാലും കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാതെ ഒടുവിൽ ടെസീക്ക ഇപ്പോൾ വൈദ്യസഹായം തേടിയിരിക്കുകയാണ്.  ചികിത്സ നടത്തുന്നതിന്റെ ഫോട്ടോയും ടെസീക്ക തന്നെ മൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 

Also Read: അകാലനര മാറാൻ ഇവ ഉപയോ​ഗിച്ച് നോക്കൂ...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ