മുടികള്‍ക്ക് കറുപ്പ് നിറം നല്‍കുന്ന ഘടകമാണ് മെലാനിന്‍. ശരീരത്തിലെ മെലാനിന്റെ ഉത്പാദനം കുറയുമ്പോള്‍ സ്വാഭാവികമായും മുടി നരയ്ക്കുന്നു. ചെറുപ്പത്തിലെ മുടി നരയ്ക്കുന്നതും പാരമ്പര്യവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ചെറുപ്പക്കാര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് അകാലനര. 20 വയസിന് മുമ്പ് തന്നെ ഇന്ന് പലരുടെയും മുടി നരയ്ക്കുന്നതായി കാണാം. ഇത് ചെറുപ്പക്കാരിലെ ആത്മവിശ്വാസം കുറയുന്നതിന് പോലും കാരണമാകാറുണ്ട്. അകാലനരയ്ക്ക് പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം.

 മുടികള്‍ക്ക് കറുപ്പ് നിറം നല്‍കുന്ന ഘടകമാണ് മെലാനിന്‍. ശരീരത്തിലെ മെലാനിന്റെ ഉത്പാദനം കുറയുമ്പോള്‍ സ്വാഭാവികമായും മുടി നരയ്ക്കുന്നു. ചെറുപ്പത്തിലെ മുടി നരയ്ക്കുന്നതും പാരമ്പര്യവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

മുടി നരയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാന കാരണമാണ് പോഷകാഹാരക്കുറവ്. ഭക്ഷണത്തിലെ മിനറലുകളുടെയും വിറ്റാമിനുകളുടെയും കുറവ് അകാലനരയ്ക്ക് കാരണമാകുന്നു. അകാലനരയ്ക്ക് വീട്ടിൽ തന്നെ പരിഹാരമുണ്ട്....

ഒന്ന്...

മുടി താഴച്ച് വളരാനും മുടികൊഴിച്ചിൽ കുറയ്ക്കാനും വെളിച്ചെണ്ണ മികച്ചൊരു പ്രതിവിധിയാണ്. ഇത് ഒരു നല്ല പ്രകൃതിദത്ത കണ്ടീഷണര്‍ കൂടിയാണ്. കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേയ്ക്കുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും.

രണ്ട്...

കാച്ചിയ വെളിച്ചെണ്ണയിൽ രണ്ട് ടീസ്പൂൺ നാരങ്ങ നീര് ചേർത്ത് തലയിൽ പുരട്ടുന്നത് അകാലനര മാറാൻ ഏറെ നല്ലതാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. 

മൂന്ന്...

രണ്ട് ടേബിള്‍സ്പൂണ്‍ മൈലാഞ്ചി പൊടിയിലേക്ക് ഒരു മുട്ടയും ഒരു ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്ത് ഹെന്ന പാക്ക് തയ്യാറാക്കാം. ഇത് അകാലനര ഇല്ലാതാക്കുന്നതിനൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്നു.

നാല്...

ഒരു കപ്പ് വെള്ളത്തിൽ അൽപം തേയിലയിട്ട് തിളപ്പിക്കുക. ശേഷം ഈ വെള്ളം തണുക്കാനായി മാറ്റിവയ്ക്കുക. തണുത്ത് കഴിഞ്ഞാൽ ഈ വെള്ളം ഉപയോ​ഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ഉപയോ​ഗിക്കാവുന്നതാണ്. ഇത് മുടിയുടെ തിളക്കം വർദ്ധിപ്പിക്കുവാനും അകാലനര അകറ്റാനും സഹായിക്കുന്നു.