വാഹനാപകടത്തില്‍ നിന്ന് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ട് യുവതി; വീഡിയോ വൈറല്‍

Published : Sep 02, 2020, 05:47 PM ISTUpdated : Sep 02, 2020, 05:52 PM IST
വാഹനാപകടത്തില്‍ നിന്ന് നിമിഷങ്ങളുടെ വ്യത്യാസത്തില്‍ രക്ഷപ്പെട്ട് യുവതി; വീഡിയോ വൈറല്‍

Synopsis

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.  

വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള കാരിന്‍ ജോണ്‍സണിനാണ്  നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയത്. 

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയുടെ തുടക്കത്തില്‍ യുവതി ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നതാണ് കാണുന്നത്. തന്റെ ബാഗിലേയ്ക്ക് ഒരു കുപ്പി വച്ചതിനുശേഷം തിരിഞ്ഞുനടക്കുന്ന യുവതിയുടെ ബാഗ് അടക്കം വാഹനം ഇടിച്ചുതെറിപ്പിക്കുന്നതായി വീഡിയോയില്‍ കാണാം. ഒരു നിമിഷം അവര്‍ അവിടെ നിന്ന് മാറി നിന്ന സമയത്താണ് അപകടം ഉണ്ടായത് എന്ന് വ്യക്തമാണ്.  

നിയന്ത്രണം വിട്ട് പാഞ്ഞ കാര്‍ സമീപത്തുള്ള കടയും തകര്‍ത്താണ് നിന്നത്. ബസ് സ്റ്റോപ്പിന് സമീപം സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും കാരിന്‍ ചില മാധ്യമങ്ങളോട് പ്രതികരിച്ചു. 

Also Read: വളർത്തു നായയ്ക്കൊപ്പം നടക്കുന്നതിനിടയില്‍ തലയിലേക്ക് പൂച്ച ചാടി; മധ്യവയസ്ക്കന്‍ ബോധരഹിതനായി; വീഡിയോ...
 

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ