കാമുകന്‍റെ പേര് നെറ്റിയില്‍ ടാറ്റൂ ചെയ്തു!; വീഡിയോ വൈറലാകുന്നു...

Published : Nov 09, 2023, 05:39 PM IST
കാമുകന്‍റെ പേര് നെറ്റിയില്‍ ടാറ്റൂ ചെയ്തു!; വീഡിയോ വൈറലാകുന്നു...

Synopsis

കാമുകന്‍റെ പേര് നെറ്റിയില്‍ ടാറ്റൂ ചെയ്യുന്നു എന്ന അടിക്കുറിപ്പുമായി ഇവര്‍ തന്നെയാണ് ഈ വീഡിയോ ആദ്യമായി ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് വരുന്നത്, അല്ലേ? ഇവയില്‍ യഥാര്‍ത്ഥത്തിലുള്ള കാര്യങ്ങളും വ്യാജമായതുമെല്ലാം കെട്ടുപിണഞ്ഞാണ് വരിക. പലപ്പോഴും ഇവയില്‍ ഏതാണ് സത്യം ഏതാണ് കള്ളമെന്ന് തിരിച്ചറിയാൻ തന്നെ നമ്മള്‍ ഏറെ പ്രയാസപ്പെടാറുണ്ട്.

ഇപ്പോഴിതാ ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ സത്യമോ കള്ളമോ എന്ന സംശയത്തില്‍ നിരവധി പേര്‍ പങ്കുവയ്ക്കുന്നൊരു വീഡിയോ ആണിത്. കാമുകന്‍റെ പേര് നെറ്റിയില്‍ ടാറ്റൂ ചെയ്യുന്നൊരു യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

കാമുകന്‍റെ പേര് നെറ്റിയില്‍ ടാറ്റൂ ചെയ്യുന്നു എന്ന അടിക്കുറിപ്പുമായി ഇവര്‍ തന്നെയാണ് ഈ വീഡിയോ ആദ്യമായി ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ചുരുങ്ങിയ സമയത്തിനകം വീഡിയോ വലിയ ശ്രദ്ധ നേടുകയും ചെയ്തു. 

യുവതി കള്ളം പറയുകയാണെന്നും യഥാര്‍ത്ഥത്തില്‍ ടാറ്റൂ ചെയ്യുന്നില്ലെന്നും കാഴ്ചക്കാരെ കൂട്ടുന്നതിനും ശ്രദ്ധ നേടുന്നതിനുമായി ചെയ്യുന്നതാണിതെന്നുമെല്ലാം ആദ്യമേ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ നിരവധി പേരാണ് വീഡിയോയില്‍ ടാറ്റൂ ചെയ്യുമ്പോള്‍ നീഡില്‍ (സൂചി) കാണുന്നില്ല- അതിനാല്‍ തന്നെ ഇത് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടുന്നത്. 

സംഗതി വ്യാജമാണെന്ന് ഏറെക്കുറെ വ്യക്തമായതോടെ വലിയ രീതിയിലാണ് യുവതിക്കെതിരെ വിമര്‍ശനങ്ങളുയരുന്നത്. അതേസമയം താൻ 'റിയല്‍' ആയിട്ടും കാമുകനായ കെവിന്‍റെ പേര് നെറ്റിയില്‍ ടാറ്റൂ ചെയ്തെന്നാണ് യുവതി വാദിക്കുന്നതെന്ന് ചില മാധ്യമങ്ങള്‍ ഇവരെ ഉദ്ദരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഏതായാലും വിവാദമായ വൈറല്‍ ടാറ്റൂ വീഡിയോ ഒന്ന് കണ്ടുനോക്കൂ...

 

 

ടാറ്റൂ ചെയ്യുമ്പോള്‍ എപ്പോഴും പെട്ടെന്നുള്ള തീരുമാനത്തില്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്. നല്ലതുപോലെ ചിന്തിച്ച ശേഷം മാത്രം ടാറ്റൂ ചെയ്യുക. അതുപോലെ പങ്കാളിയുടെ പേര് അടക്കം പേരുകള്‍ ടാറ്റൂ ചെയ്യുന്നതോ മുഖം ടാറ്റൂ ചെയ്യുന്നതോ എല്ലാം വളരെ 'റിസ്ക്' ആണെന്നാണ് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ തന്നെ പറയാറ്.

Also Read:- മുഖത്ത് എട്ടുകാലിയുടെ കടിയേറ്റു; ദിവസങ്ങള്‍ക്കകം ഗായകന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ