ഇത് വെറും കൃഷിയല്ല, യൂട്യൂബ് കൃഷി; ഈ കർഷകന്റെ ഒരു മാസത്തെ വരുമാനം രണ്ട് ലക്ഷം രൂപ

By Web TeamFirst Published Sep 6, 2019, 11:48 AM IST
Highlights

2017 സെപ്റ്റംബറിലാണ് ​ദർഷൻ  ഫാര്‍മിങ് ലീഡര്‍ എന്ന യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ആറു മാസം കൊണ്ടു തന്നെ വീഡിയോകള്‍ക്ക് ലക്ഷക്കണക്കിനു സന്ദര്‍ശകരെ ലഭിക്കാന്‍ തുടങ്ങി.

ഹരിയാനയിലെ ദര്‍ഷന്‍ സിങ്ങ് എന്ന കർഷകന്റെ ഒരു മാസത്തെ വരുമാനം രണ്ട് ലക്ഷം രൂപയാണ്.നിങ്ങൾ ശരിക്കുമൊന്ന് ഞെട്ടി കാണുമല്ലേ. പാടത്തിറങ്ങിയുള്ള ശാരീരികാധ്വാനത്തിലൂടെയല്ല ദര്‍ഷന് ഈ വരുമാനം ലഭിക്കുന്നത്. പകരം യൂട്യൂബില്‍ നിന്നാണ്. കർഷക കുടുംബത്തിൽ ജനിച്ച് വളർന്ന ദര്‍ഷന് സ്വത്തായി 12 ഏക്കാർ സ്ഥലമുണ്ട്.

ദർഷൻ ഈ സ്ഥലത്ത് ജൈവ രീതിയിലുള്ള കൃഷിയാണ് നടത്തുന്നത്. ആദ്യം രണ്ടേക്കറില്‍ ജൈവ കൃഷി നടത്തി തുടര്‍ന്നു മൂന്നു വര്‍ഷം കൊണ്ട് മുഴുവന്‍ ഇടത്തും കൃഷി വ്യാപിപ്പിച്ചു.2017-ല്‍ ഡയറി ഫാം തുടങ്ങാന്‍ ശ്രമിച്ചതോടെയാണ് അതേ കുറിച്ചുള്ള വിവരങ്ങള്‍ ദര്‍ഷന്‍ ഓണ്‍ലൈനില്‍ തിരഞ്ഞത്. 

ദര്‍ഷന്‍ പഞ്ചാബിലും ഹരിയാനയിലും യാത്ര ചെയ്ത് വിജയം കൊയ്ത കര്‍ഷകരെ നേരില്‍ കാണുകയായിരുന്നു. ഈ യാത്രയിലാണ് യൂട്യൂബ് ചാനല്‍ എന്ന ആശയം ദര്‍ഷനില്‍ ഉണ്ടാകുന്നത്. 2017 സെപ്റ്റംബറിലാണ് ​ദർഷൻ  ഫാര്‍മിങ് ലീഡര്‍ എന്ന യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ആറു മാസം കൊണ്ടു തന്നെ വീഡിയോകള്‍ക്ക് ലക്ഷക്കണക്കിനു സന്ദര്‍ശകരെ ലഭിക്കാന്‍ തുടങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 22 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ഫാര്‍മിംഗ് ലീഡര്‍ ചാനലിനു ലഭിച്ചതെന്ന് ദർഷൻ പറയുന്നു. 

2018 മാര്‍ച്ച് മാസം ആയപ്പോഴേക്കും യൂട്യൂബില്‍ നിന്നു പണം ലഭിക്കാന്‍ തുടങ്ങി. യൂട്യൂബ് ചാനല്‍ നടത്തി ലാഭം കിട്ടാൻ തുടങ്ങിയപ്പോൾ ദര്‍ഷന്‍ ഇത് പ്രൊഫഷനാക്കി മാറ്റുകയായിരുന്നു. ദർഷനെ സഹായിക്കാൻ രണ്ട് പേർ കൂടിയുണ്ട്. ഞാൻ വളരെയധികം സന്തോഷത്തിലാണ്. ഒട്ടും പ്രതീക്ഷിക്കാതെയാണ് അന്ന് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ഏറെ ലാഭം കിട്ടുന്ന ഒരു പ്രൊഫഷനാണെന്ന് ദർഷൻ പറയുന്നു. 
 

click me!