
കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ (Infant Murder) ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ പ്രതി ബിനോയി കുഞ്ഞിനെ കൊല്ലുമെന്ന് കരുതിയില്ലെന്ന് മുത്തശ്ശി സിപ്സി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നേരത്തെയും കുട്ടികളെ ബിനോയിക്കൊപ്പം നിർത്തിയിട്ടുണ്ട്. തന്റെ വണ്ടി ബിനോയി പണയം വച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതിന്റെ ദേഷ്യത്തിനാകും കുഞ്ഞിനെ കൊന്നതെന്നാണ് കരുതുന്നത്. പാല് തലയിൽ കേറിയെന്നാണ് ബിനോയി വിളിക്കുമ്പോൾ പറഞ്ഞത്, വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നറിഞ്ഞത് സ്റ്റേഷനിൽ നിന്ന് പറഞ്ഞപ്പോൾ മാത്രമാണെന്നും കൊല്ലപ്പെട്ട കുഞ്ഞിന്‍റെ മുത്തശ്ശി സിപ്സി പറയുന്നു.
എന്നാല്‍ കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുളള തർക്കത്തിന് പിന്നാലെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് കേസില്‍ അറസ്റ്റിലായ ജോൺ ബിനോയി ഡിക്രൂസ് പറയുന്നത്. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് തിങ്കളാഴ്ച്ച അര്‍ധരാത്രി മുത്തശ്ശി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്‍റെ മക്കളാണ് കൂടെയുണ്ടായിരുന്നത്. കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്.
'സിപ്സിയുടെ വഴിവിട്ട ബന്ധങ്ങള്‍, മറയാക്കി കുട്ടികള്‍' ; രണ്ടരവയസുകാരിയുടെ കൊലപാതകം, ഞെട്ടിക്കുന്ന വിവരങ്ങള്‍
കൊച്ചിയിൽ രണ്ടു വയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊന്ന (Murder) സംഭവത്തിൽ പ്രതി ജോൺ ബിനോയി ഡിക്രൂസിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചു. കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിപ്സിയും ക്രിമിനൽ പശ്ചാത്തലമുള്ളവരെന്നു പൊലീസ് പറയുന്നത്. മോഷണം ലഹരി അടക്കം നിരവധിക്കേസുകളില്‍ പ്രതികളാണ് ഇവര്‍. സിപ്സി ഒരു അടിമയെപ്പോലെ ഉപയോഗിക്കുന്നതിന്‍റെ വൈര്യമാണ് പ്രതി ജോൺ ബിനോയി ഡിക്രൂസ് കൊലപാതകം നടത്താന്‍ കാരണം എന്നാണ് പ്രാഥമികമായി ലഭിച്ച മൊഴികളില്‍ നിന്നും ലഭിക്കുന്ന സൂചന. ലഹരി മരുന്ന് ഇടപാടുകൾക്കു മറയായാണു സിപ്സി കുട്ടികളെ ഉപയോഗിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന മറ്റൊരു വിവരം. ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാനും, അനാവശ്യ പരിശോധനകള്‍ ഒഴിവാക്കാനും ഇതാണ് ഇവര്‍ എടുത്തിരുന്ന രീതി. കൊല്ലപ്പെട്ട നോറയുടെ മാതാവ് ഡിക്സി ഇത് എതിര്‍ത്തിരുന്നു. ഇവരുടെ വഴിവിട്ട ബന്ധങ്ങള്‍ കാരണം ഡിപ്സി ഭര്‍ത്താവ് സജീവുമായി അകന്നാണ് കഴിഞ്ഞിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam