നാദാപുരത്ത് വണ്ടിയിൽ പെട്രോളടിക്കാൻ കയറ്റി, ഇന്ധന ടാങ്കിൽ 1 കിലോയോളം ഉപ്പ്; കണ്ടത് പുലര്‍ച്ചെ മത്സ്യം എടുക്കാൻ പോകുന്ന വഴി, പരാതി നൽകി

Published : Dec 23, 2025, 05:15 PM IST
1 kg salt found in fuel tank

Synopsis

കോഴിക്കോട് നാദാപുരത്ത് മത്സ്യ ഗുഡ്‌സ് ഓട്ടോയുടെ ഇന്ധന ടാങ്കില്‍ ഉപ്പ് കണ്ടെത്തി. പുലര്‍ച്ചെ വാഹനം എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഉടമ സംഭവം ശ്രദ്ധിച്ചത്. ഒരു കിലോയോളം ഉപ്പ് ടാങ്കില്‍ നിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വാഹന ഉടമ പൊലീസില്‍ പരാതി നല്‍കി.

കോഴിക്കോട്: മത്സ്യ ഗുഡ്‌സ് ഓട്ടോയിലെ ഇന്ധന ടാങ്കില്‍ സാമൂഹ്യവിരുദ്ധര്‍ ഉപ്പ് വിതറി. നാദാപുരത്ത് വളയം ചുഴലിയിലാണ് സംഭവം. പാറയുള്ള പറമ്പത്ത് റോഷന്റെ ഉടമസ്ഥതയിലുള്ള ഇന്ധന ടാങ്കിലാണ് ഉപ്പ് നിറച്ചത്. പുലര്‍ച്ചെ മത്സ്യം എടുക്കാനായി ചോമ്പാല ഹാര്‍ബറിലേക്ക് പുറപ്പെട്ടപ്പോഴാണ് ഈ ഹീന കൃത്യം ശ്രദ്ധയില്‍പ്പെട്ടത്. പെട്രോള്‍ നിറയ്ക്കാനായി പമ്പില്‍ കയറിയപ്പോള്‍ ടാങ്കില്‍ ഉപ്പിന്റെ അംശം കണ്ടെത്തി. ഉടനെ വര്‍ക്ഷോപ്പില്‍ എത്തിച്ച് ഇന്ധന ടാങ്ക് പരിശോധിച്ചപ്പോള്‍ ഉപ്പ് നിറച്ചതായി കണ്ടെത്തുകയായിരുന്നു. ഒരു കിലോയോളം ഉപ്പ് ടാങ്കില്‍ നിന്നും ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി വീടിന് സമീപത്തെ ഷെല്‍ട്ടറില്‍ വാഹനം പാര്‍ക്ക് ചെയ്തിരുന്നു. അപ്പോഴാകാം സംഭവം നടന്നതെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് റോഷന്‍ വളയം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതെങ്ങനെ സഹിക്കും! 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തു, പക്ഷിപ്പനിയിൽ നാട്, അടിയന്തര നഷ്ടപരിഹാരം നൽകണം
'കേരളത്തിന്റെ അഭിമാനം'; റോഡില്‍ ശസ്ത്രക്രിയ നടത്തിയ മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഗവർണർ