ഗൾഫുകാരന്റെ വീട്, രണ്ട് ദിവസമായി വീട്ടുകാർ ആരുമില്ല; വാതിൽ പൊളിച്ച് അകത്ത് കടന്ന് 10 പവനോളം കവർന്ന് കളളൻ

Published : Nov 11, 2024, 12:43 PM ISTUpdated : Nov 11, 2024, 01:05 PM IST
ഗൾഫുകാരന്റെ വീട്, രണ്ട് ദിവസമായി വീട്ടുകാർ ആരുമില്ല; വാതിൽ പൊളിച്ച് അകത്ത് കടന്ന് 10 പവനോളം കവർന്ന് കളളൻ

Synopsis

ഭാര്യ സാഹിതയും മക്കളും രണ്ട് ദിവസമായി അവരുടെ വീട്ടിൽ പോയതിനാൽ വീട് അടച്ചിട്ടിരിക്കയായിരുന്നു

കോഴിക്കോട് : താമരശ്ശേരിയിൽ ആളില്ലാത്ത വീട്ടിൽ മോഷണം. 10 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു. കോരങ്ങാട് മാട്ടുമ്മൽ ഷാഫിയുടെ വീട്ടിലാണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ പൊളിച്ചു അകത്തുകയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവനോളം സ്വർണമാണ് മോഷ്ടിച്ചത്. ഷാഫി ഗൾഫിലാണ്. ഭാര്യ സാഹിതയും മക്കളും രണ്ട് ദിവസമായി അവരുടെ വീട്ടിൽ പോയതിനാൽ വീട് അടച്ചിട്ടിരിക്കയായിരുന്നു. ഇന്നലെ രാത്രി ഇവർ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. താമരശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. 

മൂന്ന് കാളകളെയും ഒരു പശുവിനെയും കാണാനില്ല, സിസിടിവിയിൽ കണ്ട വാഹനത്തെ കുറിച്ച് അന്വേഷണം, 49കാരൻ പിടിയിൽ

 


 

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം